Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങളും ആ ക്ലിപ് കണ്ടു, പിന്നെ അതു മറ്റുള്ളവർക്കു കൊടുത്തു; ആദ്യം സ്വന്തം നഗ്‌നത കാണൂ, എന്നിട്ട് എന്നോട് സംസാരിക്കൂ: പാർച്ച്ഡിലെ നഗ്നരംഗങ്ങളെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകന് രാധികാ ആപ്തെയുടെ മറുപടി

നിങ്ങളും ആ ക്ലിപ് കണ്ടു, പിന്നെ അതു മറ്റുള്ളവർക്കു കൊടുത്തു; ആദ്യം സ്വന്തം നഗ്‌നത കാണൂ, എന്നിട്ട് എന്നോട് സംസാരിക്കൂ: പാർച്ച്ഡിലെ നഗ്നരംഗങ്ങളെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകന് രാധികാ ആപ്തെയുടെ മറുപടി

ബോളുബുഡ് നടി രാധികാ ആപ്‌തെ എന്നും വിവാദങ്ങളുടെ കൂടെയായിരുന്നു. അന്നും ഇന്നും വിവാദങ്ങൾ താരത്തിന് പുത്തരിയല്ല. വിവാദങ്ങളോടൊക്കെ തന്റേതായ ശൈലിയിൽ നേരിടാനാണ് രാധിക ആപ്‌തെ തീരുമാനിച്ചത്. ഏറ്റവും ഒടുവിൽ പർച്ചേദ് എന്ന ഹിന്ദി ചിത്രത്തിലെ രാധിക ആപ്‌തെയുടെ നഗ്‌നരംഗം വിവാദമായപ്പോൾ ഇതെന്റെ ജോലിയാണെന്നും അതിന് എന്താണോ ആവശ്യമായത് അതു നൽകുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നും രാധിക വ്യക്തമാക്കിയിരുന്നു.

നഗ്നരംഗങ്ങൾ ചർച്ചയാക്കിയപ്പോഴെല്ലാം താരം ചുട്ടമറുപടി നൽകുകയും ചെയ്യാറുണ്ട്യ ഇത്തവണയും ഒരു റിപ്പോർട്ടർ അത്തരമൊരു ചോദ്യമുന്നയിച്ചു. താരം കിടിലനൊരു മറപടിയപടിയും നൽകി. വിഡ്ഢി ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങളെ പോലുള്ളവർ വിവാദമുണ്ടാക്കുവാനായി നടക്കുന്നവരാണ്. നിങ്ങളും ആ ക്ലിപ് കണ്ടു. എന്നിട്ട് അതു മറ്റുള്ളവർക്കു കൊടുത്തു. നിങ്ങളൊക്കെ തന്നെയാണ് ഇതൊക്കെ വിവാദമാക്കി മാറ്റുന്നത്.' രാധിക പറഞ്ഞു.

'ഞാനൊരു ആർട്ടിസ്റ്റ് ആണ്. എന്റെ ജോലിയിൽ എനിക്ക് ചില പ്രത്യേക കാര്യങ്ങൾ ചെയ്യേണ്ടി വരും. നിങ്ങൾക്ക് അതൊന്നും അംഗീകരിക്കുവാൻ വയ്യെങ്കിൽ ലോക സിനിമകൾ കണ്ടു നോക്കൂ. അവരെന്താണ് ചെയ്യുന്നതെന്ന് മനസിലാക്കൂ. അവരോട് ആരും ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാറില്ല, ഇത്തരം ചോദ്യങ്ങൾക്കു തന്നെ പ്രസക്തിയില്ലെന്ന് നിങ്ങൾക്ക് അന്നേരം മനസിലാകും.' രാധിക പറഞ്ഞു.

ഞാൻ സിനിമയുടെ ഭാഗമായി ചെയ്ത ദൃശ്യങ്ങൾ ചോർന്നതിൽ എന്തെങ്കിലും നാണക്കേട് തോന്നേണ്ട കാര്യമില്ല. സ്വന്തം ശരീരത്തോട് അവജ്ഞയും നാണക്കേടും തോന്നുവർക്കാണ് മറ്റുള്ളവരുടെ ശരീരം തുറന്നു കാണുവാൻ ആകാംഷ തോന്നുന്നത്. അങ്ങനെയുള്ളവരാണ് ഇത്തരം ക്ലിപ്പുകൾക്ക് പിന്നാലെ നടക്കുന്നത്. നിങ്ങൾക്ക് നാളെ ഒരു നഗ്‌ന ദേഹം കാണണെന്നു തോന്നുകയാണെങ്കിൽ എന്റെ ക്ലിപ് കാണുന്നതിനു പകരം സ്വന്തം വസ്ത്രം മാറി കണ്ണാടിക്ക് മുന്നിൽ നിന്ന് നോക്കിയാൽ മതി. അങ്ങനെ ചെയ്തിട്ട് വരൂ. എന്നിട്ട് മാത്രം നമുക്കീ വിഷയത്തെ കുറിച്ച് സംസാരിക്കാം. രാധിക പറയുന്നു.

ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീജീവിതങ്ങളെ പ്രമേയമാക്കിയാണ് ലീനാ യാദവ് പാർച്ച്ഡ് ഒരുക്കിയത്. ശബ്ദിനും തീൻ പട്ടിക്കും ശേഷം വരുന്ന ലീന യാദവ് സിനിമയാണ് പാർച്ച്ഡ്. അജയ് ദേവ്ഗണിന്റെ ആദ്യ അന്തർദേശിയ നിർമ്മാണ സംരംഭമായ ഈ സിനിമ ടൊറന്റോ മേളയിൽ അടക്കം 24 അന്തർദേശീയ വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 18 അവാർഡുകളും ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP