Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ക്ലാസ്‌മേറ്റ്‌സിലെ റസിയ' വിവാഹിതയായി; രാധികയ്ക്കു മിന്നുകെട്ടിയത് ദുബായിൽ ജോലി ചെയ്യുന്ന അഭിൽ കൃഷ്ണ

'ക്ലാസ്‌മേറ്റ്‌സിലെ റസിയ' വിവാഹിതയായി; രാധികയ്ക്കു മിന്നുകെട്ടിയത് ദുബായിൽ ജോലി ചെയ്യുന്ന അഭിൽ കൃഷ്ണ

ആലപ്പുഴ: ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സിൽ റസിയ എന്ന കഥാപാത്രമായെത്തി മലയാളികളുടെ മനംകവർന്ന രാധിക വിവാഹിതയായി. ദുബായിൽ ജോലി ചെയ്യുന്ന അഭിൽ കൃഷ്ണയാണു വരൻ.

ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽവച്ചായിരുന്നു വിവാഹം. അഞ്ജു എന്നാണു രാധികയുടെ യഥാർഥ പേര്. 

കുടുംബക്കാർ ചേർന്ന് കൂടിയാലോചിച്ച ശേഷമാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. രാധികയുടെ സഹോദരനൊപ്പം ജോലി ചെയ്യുന്ന വ്യക്തിയാണ് അഭിൽ. ഇരുവരുടെയും നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹശേഷം അഭിലുമൊത്ത് ദുബായിയേല്ക്ക് പോകാനാണ് രാധികയുടെ തീരുമാനം. വിവാഹത്തിന്‌ശേഷമുള്ള അഭിനയം ഉൾപ്പെടെയുള്ള കാര്യങ്ങൾ അഭിലിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്നും രാധിക വ്യക്തമാക്കിയിരുന്നു.

വിയറ്റ്‌നാം കോളനിയിൽ ബാലതാരമായാണ് രാധിക അഭിനയരംഗത്തെത്തുന്നത്. 2013ൽ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും ആണ് അവസാനമായി അഭിനയിച്ച ചിത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP