Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാഹുബലിക്ക് പിന്നാലെ രാജമൗലിയുടെ അടുത്ത ചിത്രം മഹാഭാരത; ബ്രഹ്മാണ്ഡചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് ആമിർ ഖാൻ; മോഹൻലാലിന്റെ ആയിരം കോടിയുടെ മഹാഭാരതം രാജമൗലിക്ക് മുന്നിൽ നിഷ്പ്രഭമാകുമോ?

ബാഹുബലിക്ക് പിന്നാലെ രാജമൗലിയുടെ അടുത്ത ചിത്രം മഹാഭാരത; ബ്രഹ്മാണ്ഡചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് ആമിർ ഖാൻ; മോഹൻലാലിന്റെ ആയിരം കോടിയുടെ മഹാഭാരതം രാജമൗലിക്ക് മുന്നിൽ നിഷ്പ്രഭമാകുമോ?

ബാഹുബലിയുടെ മഹാവിജയത്തിന് ശേഷം രാജമൗലിയുടെ അടുത്ത സിനിമ ഏതായിരിക്കുമെന്നാണ് ഇന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്നത്. ഈ ആകാംക്ഷ നിലനിൽക്കുന്നതിനിടെ രാജമൗലിയുടെ അടുത്ത ചിത്രത്തിലെ പ്രധാനകഥാപാത്രം ആമിർ ഖാൻ ആണെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ ചിത്രം മഹാഭാരത ആണെന്നും ഇവർ പറയുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ ചിത്രത്തിനായി വലിയ രീതികളിലുള്ള ഗവേഷണം നടത്താൻ ഒരുങ്ങുകയാണ് ആമിർ ഖാൻ. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കിയുള്ള ആയിരം കോടിയുടെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതേ പേരിൽ മറ്റൊരു ചിത്രം വരുമെന്ന വാർത്ത പരക്കുന്നത്.

ആമിറാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. കൃഷ്ണന്റെ വേഷത്തിലാണ് ആമിർ എത്തുക. ആമിർ തന്നെയാണ് ഈ പ്രോജക്ടിന് ചുക്കാൻ പിടിക്കുക. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ് താരം ഇപ്പോൾ. വളരെ രഹസ്യമായാണ് ഈ പ്രോജക്ട് ആമിർ മുന്നോട്ട് കൊണ്ടുപോകുന്നത്.

ആമിർ ഖാൻ പ്രൊഡക്ഷൻസും മറ്റൊരു വലിയ കമ്പനിയും ചിത്രത്തിനായി കൈകോർക്കും. ബാഹുബലി 2 റിലീസിന് മുമ്പേ രാജമൗലിയും ആമിർ ഖാനും ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു.

ബാഹുബലിയിലും വലിയ ബജറ്റിൽ ചിത്രം ഒരുക്കാനാണ് പദ്ധതി. ഹോളിവുഡിനെ മറികടക്കുന്ന സിനിമയാണ് ആമിറിന്റെ മനസ്സിലുള്ളത്. ഇതിന് ഏറ്റവും അനുയോജ്യനായ സംവിധായകൻ രാജമൗലിയാണെന്നും ആമിർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP