Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ ഭാഗത്തിൽ മദ്യവില്പനക്കാരന്റെ വേഷത്തിൽഎത്തിയത് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ്; ആ തെറ്റ് രണ്ടാം ഭാഗത്ത് ആവർത്തിക്കില്ല: രാജമൗലിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ആദ്യ ഭാഗത്തിൽ മദ്യവില്പനക്കാരന്റെ വേഷത്തിൽഎത്തിയത് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ്; ആ തെറ്റ് രണ്ടാം ഭാഗത്ത് ആവർത്തിക്കില്ല: രാജമൗലിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്തവർഷം ഏപ്രിലിൽ ആണെങ്കിലും പ്രീ റിലീസ് പ്രമോഷൻ ഇപ്പോൾ തകർക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ ചലച്ചിേത്രാത്സവമായ മുംബൈ ഫിലിം ഫെസ്റ്റിവലിൽ വച്ച് ചിത്രത്തിന്റെ വെർച്വൽ റിയാലിറ്റി ടീസറും ഫസ്റ്റ് ലുക്കും പുറത്തിറക്കിയത് ശ്രദ്ധ നേടിയിരുന്നു. ബാഹുബലിയുടെ ഫസ്റ്റ് ലുക്ക് റിലീസിനിടെ സിനിമയുടെ ആദ്യഭാഗത്ത് സംഭവിച്ച അബദ്ധത്തെക്കുറിച്ച് രാജമൗലി പറഞ്ഞതാണ് ഇപ്പോൾ വാർത്തയിൽ ഇടംപിടിക്കുന്നത്.

സിനിമയുടെ ആദ്യഭാഗത്തിൽ അതിഥി വേഷത്തിൽ എത്തിയ താരങ്ങൾ രണ്ടാം ഭാഗത്തിലുണ്ടോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജമൗലി. സിനിമയുടെ ആദ്യ ഭാഗത്തിൽ മദ്യ വിൽപ്പനക്കാരന്റെ വേഷത്തിൽ രാജമൗലി എത്തിയിരുന്നു. അതാണ് ഈ ചോദ്യം നേരിട്ടത്. എന്നാൽ രാജമൗലിയുടെ ഉത്തരം വ്യത്യസ്തമായിരുന്നു.

അതിഥി താരമായി എത്തിയെന്നതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. രണ്ടാം ഭാഗത്തിൽ ഈ തെറ്റ് ആവർത്തിക്കില്ല. ആ വേഷം ഒരിക്കലും ചെയ്യേണ്ടിയിരുന്നില്ലെന്നും രാജമൗലി പറയുന്നു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP