Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കേരളജനത തന്നെ മലയാളിയായി കരുതുന്നുണ്ടെങ്കിലും തനിക്ക കേരള മുഖ്യമന്ത്രി ആകാൻ കഴിയുമോ? തമിഴ്‌നാട്ടിൽ ജനിച്ചവർ മാത്രമേ ഇവിടെ രാഷ്ട്രീയത്തിൽ ഇറങ്ങാവൂ എന്ന വാദത്തോട് യോജിക്കാനും കഴിയില്ല; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചയിൽ കമലാഹസന് പറയാനുള്ളത്

കേരളജനത തന്നെ മലയാളിയായി കരുതുന്നുണ്ടെങ്കിലും തനിക്ക കേരള മുഖ്യമന്ത്രി ആകാൻ കഴിയുമോ? തമിഴ്‌നാട്ടിൽ ജനിച്ചവർ മാത്രമേ ഇവിടെ രാഷ്ട്രീയത്തിൽ ഇറങ്ങാവൂ എന്ന വാദത്തോട് യോജിക്കാനും കഴിയില്ല; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചയിൽ കമലാഹസന് പറയാനുള്ളത്

ചെന്നൈ: കന്നഡ പശ്ചാത്തലമുള്ള രജനീകാന്തിന്റെ തമിഴ് രാഷ്ട്രീയ പ്രവേശനത്തെ കമൽഹാസനും ചോദ്യം ചെയ്യുന്നു. മലയാള സിനിമയിൽ വെന്നിക്കൊടി പാറിച്ചിട്ടുള്ള ആളാണെങ്കിലും അന്യനാട്ടുകാരനായ തന്നെ കേരള ജനത അംഗീകരിക്കുമോ എന്നാണ് കമലിന്റെ ചോദ്യമാണ് ചർച്ചയാകുന്നത്.

കേരളജനത തന്നെ മലയാളിയായി കരുതുന്നുണ്ടെങ്കിലും തനിക്ക കേരള മുഖ്യമന്ത്രി ആകാൻ കഴിയുമോ എന്നായിരുന്നു കമൽഹാസന്റെ രജനിയോടുള്ള ചോദ്യം. തിരിച്ചറിവുള്ളവർ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കുകയാണ് നല്ലതെന്നും കമൽ ചൂണ്ടിക്കാട്ടി. അതേസമയം തന്നെ തമിഴ്‌നാട്ടിൽ ജനിച്ചവർ മാത്രമേ ഇവിടെ രാഷ്ട്രീയത്തിൽ ഇറങ്ങാവൂ എന്ന വാദത്തോട് യോജിക്കാൻ കഴിയില്ലെന്നും കമൽ പറഞ്ഞു. രാജ്യത്തെ ഭരണസംവിധാനം പാടെ തകർന്നെന്ന രജനീകാന്തിന്റെ വാദത്തോട് താൻ യോജിക്കുന്നുണ്ടെന്നും കമൽ പറഞ്ഞു.

രാഷ്ട്രീയത്തിൽ തിരിച്ചറിവിന് ഏറെ പ്രാധാന്യമുണ്ട്. പണം സമ്പാദിക്കാനുള്ള എളുപ്പവഴിയല്ല രാഷ്ട്രീയമെന്നും പറഞ്ഞു. തമിഴ് സിനിമയിലെ പലരും രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിർക്കുന്നവരാണ്. കമലാഹസനും ഇതേ മനസ്സാണെന്ന വിലയിരുത്തലാണ് ഇതോടെ സജീവമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP