Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കബാലിക്ക് ശേഷം വീണ്ടും ഹിറ്റൊരുക്കാൻ പാ രഞ്ജിത്ത് രജനീകാന്ത് ടീം വീണ്ടും എത്തുന്നു; പുതിയ ചിത്രം കബാലിയുടെ രണ്ടാം ഭാഗമെന്നും സൂചന; നിർമ്മാതാവായി ധനുഷ്

കബാലിക്ക് ശേഷം വീണ്ടും ഹിറ്റൊരുക്കാൻ പാ രഞ്ജിത്ത് രജനീകാന്ത് ടീം വീണ്ടും എത്തുന്നു; പുതിയ ചിത്രം കബാലിയുടെ രണ്ടാം ഭാഗമെന്നും സൂചന; നിർമ്മാതാവായി ധനുഷ്

ബോക്‌സ്ഓഫീസിൽ തരംഗമായി തീർന്ന കബാലിക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. രജനിയുടെ മരുമകനും തമിഴ് സൂപ്പർതാരവുമായ ധനുഷാണ് ഇരുവരും ഒന്നിക്കുന്ന വിവരം പുറത്തുവിട്ടത്. വണ്ടർബാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തെ കുറിച്ച് ധനുഷ് തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ സൂചിപ്പിച്ചത്.ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും. രജനിയും ധനുഷും ഒന്നിക്കുന്ന ആദ്യ ചിത്രവും കൂടിയാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഷങ്കർ സംവിധാനം ചെയ്യുന്ന 2.0യ്ക്ക് പിന്നാലെ രജനീകാന്ത് മരുമകൻ ധനുഷിന്റെ നിർമ്മാണത്തിലുള്ള സിനിമയിൽ അഭിനയിക്കുക. പുതിയ ചിത്രം കബാലിയുടെ രണ്ടാം ഭാഗം ആണെന്നും അല്ലെന്നും വാദം ഉയരുന്നുണ്ട്.കബാലി രണ്ടാം ഭാഗം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗമാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്.

രജനീകാന്തിനെ മലേഷ്യൻ പൊലീസ് വകവരുത്താൻ നീക്കം നടത്തുന്നതും അധോലോക സംഘാംഗത്തെ ഇതിനായി നിയോഗിക്കുന്നതുമായിരുന്നു ക്ലൈമാക്സ്. ക്ലൈമാക്സിലെ വെടിയൊച്ചയിൽ ചിത്രം അവസാനിക്കുകയാണ്. എന്നാൽ മലേഷ്യയിലെ തിയറ്ററുകളിൽ രജനീകാന്ത് കീഴടങ്ങുന്നതാണ് ക്ലൈമാക്സ്.

എന്നാൽ കബാലി രണ്ടാം ഭാഗത്തിന് വേണ്ടിയല്ല രജനിയും പാ രഞ്ജിത്തും കൈകോർക്കുന്നത് എന്നും റിപ്പോർട്ടുണ്ട്.ഈ ചിത്രത്തിൽ രജനിക്കൊപ്പം ധനുഷും ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കബാലിക്ക് ശേഷം സൂര്യയെ നായകനാക്കി ഒരു ചിത്രമാണ് പാ രഞ്ജിത് ആലോചിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP