Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നർത്തകിയും ഗായികയുമായ രാജശ്രീ വാര്യർ വീണ്ടും വിവാഹിതയായി; കുടുംബസുഹൃത്തായ എസ്. അനിൽകുമാർ ഇനി ജീവിത പങ്കാളി

നർത്തകിയും ഗായികയുമായ രാജശ്രീ വാര്യർ വീണ്ടും വിവാഹിതയായി; കുടുംബസുഹൃത്തായ എസ്. അനിൽകുമാർ ഇനി ജീവിത പങ്കാളി

ർത്തകിയും ഗായികയുമായ രാജശ്രീ വാര്യർ വീണ്ടും വിവാഹിതയായി. സർക്കാരുദ്യോഗസ്ഥനും കോട്ടയം സ്വദേശിയുമായ എസ് അനിൽകുമാറാണ് രാജശ്രീവാര്യരുടെ ജീവിത പങ്കാളിയായത്. ഹരിപ്പാട് സ്വദേശിനിയായ രാജശ്രീ വാര്യർ ഏറെക്കാലമായി തിരുവനന്തപുരം വട്ടിയൂർ കാവിലാണ് താമസം.

ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിന് ശംഖുമുഖം ദേവീക്ഷേത്രത്തിലായിരുന്നു വിവാഹം. ഉറ്റബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കുടുംബസുഹൃത്തായ അനിൽകുമാറുമായുള്ള വിവാഹം ബന്ധുക്കൾ തീരുമാനിച്ചുറപ്പിച്ചതാണെന്നു രാജശ്രീവാര്യർ പറഞ്ഞു. ജീവിതം ഒരു സ്വകാര്യതയായതിനാലാണു വിവാഹക്കാര്യം ആരെയും അറിയിക്കാതിരുന്നതെന്നും അവർ പറഞ്ഞു.

ശാസ്ത്രീയനൃത്തത്തിൽ ഏറെ ശ്രദ്ധേയയാണ് രാജശ്രീ വാര്യർ. മലയാളത്തിൽ ടെലിവിഷൻ ചാനലുകൾ രംഗപ്രവേശം ചെയ്ത കാലം മുതൽ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായിരുന്നു. പ്രമുഖ ചാനലുകളിൽ ശ്രദ്ധേയമായ നിരവധി പരിപാടികൾക്ക് അവതാരകയായിട്ടുണ്ട്. സംഗീതത്തിൽ ഗവേഷണവും നടത്തി.

സി എൻ ശ്രീകണ്ഠൻനായരുടെ ലങ്കാലക്ഷ്മി നാടകത്തിന് ഭരതനാട്യത്തിലുടെ രാജശ്രീ വാര്യർ ചമച്ച നൃത്താവിഷ്‌കാരം ഏറെ ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരത്ത് ഉത്തരിക എന്ന നൃത്തകലാ വിദ്യാലയം നടത്തിവരികയാണ്. 2012 ലെ കേരള സംഗീത നാടക അക്കാദമിയുടെ ഭരതനാട്യ പുരസ്‌കാരവും രാജശ്രീക്കായിരുന്നു.

മുമ്പ് ടിവി അവതാരകയുടെ വേഷത്തിൽ ശ്രദ്ധേയയായിരുന്ന രാജശ്രീ ഇന്ന്, കലാകാരിയായുള്ള ജീവിതത്തിന്റെ ആത്മാർപ്പണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP