Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജീവ് നാഥ് ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ; ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി 12 അംഗ സമിതിയും

രാജീവ് നാഥ് ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ; ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി 12 അംഗ സമിതിയും

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ രാജീവ് നാഥിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിച്ചു. മുൻ എക്‌സിക്യൂട്ടീവ് അംഗം ജോഷി മാത്യുവാണ് വൈസ് ചെയർമാൻ. പ്രിയദർശൻ ചെയർമാൻ സ്ഥാനം രാജി വയ്ക്കുകയും ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുകയും ചെയ്തതോടെയാണ് അക്കാദമിയുടെ പ്രധാന ചുമതലകളിൽ മാറ്റമുണ്ടായത്.

പുതിയ ഭരണസമിതിയിൽ ആര്യാടൻ ഷൗക്കത്തും ഛായാഗ്രാഹകൻ രാമചന്ദ്രബാബുവുമാണ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ. അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായി ഒൻഡ്രില്ല ഹസ്ര പ്രഥാപനെയും ഫെസ്റ്റിവെൽ ഡയറക്ടറായി ഇന്ദു ശ്രീകണ്ഠിനെയും നിയമിച്ചു. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് പ്രഫസറാണ് ഒൻഡ്രില്ല. അറബ് ഏഷ്യൻ സിനിമകളുടെ ഒഷ്യൻ സിനിഫാൻ ഫെസ്റ്റിവലിന്റെ ഡയറക്ടറാണ് ഇന്ദു ശ്രീകണ്ഠ്. ഇവർക്ക് പുറമെ മേളയുടെ നടത്തിപ്പിനായി അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനും ഷാജി എൻ കരുൺ, നടൻ മധു എന്നിവർ അംഗങ്ങളായ 12 അംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP