Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കബാലി തരംഗം ആഞ്ഞുവീശുമ്പോൾ പരിവാരങ്ങളില്ലാതെ അമേരിക്കയിലെ റോഡിൽ പ്രഭാത സവാരി നടത്തുന്ന രജനികാന്ത്; ഹെഡ്ഫോണിൽ സംഗീതം ആസ്വദിച്ച് ട്രാക്ക് സ്യൂട്ടും തൊപ്പിയും സ്‌കാർഫുമണിഞ്ഞ് സ്റ്റൈൽമന്നൻ റോഡിലൂടെ നടക്കുന്ന വീഡിയോ വൈറൽ

കബാലി തരംഗം ആഞ്ഞുവീശുമ്പോൾ പരിവാരങ്ങളില്ലാതെ അമേരിക്കയിലെ റോഡിൽ പ്രഭാത സവാരി നടത്തുന്ന രജനികാന്ത്; ഹെഡ്ഫോണിൽ സംഗീതം ആസ്വദിച്ച് ട്രാക്ക് സ്യൂട്ടും തൊപ്പിയും സ്‌കാർഫുമണിഞ്ഞ്  സ്റ്റൈൽമന്നൻ റോഡിലൂടെ നടക്കുന്ന വീഡിയോ വൈറൽ

രാജ്യമെങ്ങും കബാലിയെക്കുറിച്ചുള്ള ചർച്ചകളും ആഘോഷങ്ങളും കൊണ്ടാടുമ്പോൾ അതിലൊന്നും ഭാഗമാകാതെ അമേരിക്കയിൽ അവധിയാഘോഷത്തിലാണ് രജനികാന്ത്. ചിത്രത്തിന്റെ ടിക്കറ്റിനായി പല പ്രമുഖരും കാത്തിരിക്കുന്നു. ടിക്കറ്റ് കിട്ടാനായി പലരും മന്ത്രിമാരുടെ ശിപാർശ വാങ്ങി കാത്തിരിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള റിവ്യൂകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞുകവിയുന്നു. എന്നാൽ രജനിയാവട്ടെ അമേരിക്കയിൽ കുടുംബത്തിനൊപ്പമാണ്.

കഴിഞ്ഞ ഒരു മാസത്തോളമായി നടൻ അമേരിക്കൻ സന്ദർശനത്തിലാണ്. ഷങ്കർ ചിത്രമായ യെന്തിരൻ സെക്കൻഡിന്റെ മോഷൻ കാപ്ചറിംഗിനും കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാനുമാണ് സ്റ്റൈൽ മന്നൻ അമേരിക്കയിലെത്തിയതെന്നാണ് അറിയുന്നത്. വേൾഡ് വൈഡ് റിലീസിന് മുമ്പ് കുടുംബസമേതം കബാലിയുടെ പ്രത്യേകപ്രദർശനം രജനീകാന്ത് കണ്ടതും യുഎസിൽ വച്ചാണ്. കബാലിയുടെ റിലീസ് ദിനത്തിൽ രജനീകാന്ത് എന്തെടുക്കുകയാണ്,എവിടെയാണ് എന്നൊക്കെ ആരാധകർ തിരക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാവുകയാണ്.

അമേരിക്കയിലെ റോഡിലൂടെ പ്രഭാതസവാരിക്കിറങ്ങിയ രജനിയുടെ വീഡിയോയാണ് വൈറലാകുന്നത്. അതുവഴി കാറിൽ പോയ ഒരു ആരാധകനാണ് വീഡിയോ പകർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സഹായികളുടെ അകമ്പടിയില്ലാതെ, ഹെഡ്ഫോണിൽ സംഗീതം ആസ്വദിച്ച് അമേരിക്കയിലെ ഒരു റോഡിലൂടെ പ്രഭാത സവാരി നടത്തുന്ന തലൈവരുടെ വീഡിയോ ആണ്. ട്രാക്ക് സ്യൂട്ടിൽ തൊപ്പിയും സ്‌കാർഫുമണിഞ്ഞ് പരിവാരമില്ലാതെ നടക്കാനിറങ്ങിയ രജനി ആരാധകരിലൊ രാളുടെ കണ്ണിൽപ്പെട്ടു. താരമൂർത്തിയെ തൊട്ടടുത്തുകണ്ട സന്തോഷത്തിൽ കക്ഷി വീഡിയോയിൽ പകർത്തി. രജനീകാന്ത് ആണോ എന്ന് ഉറപ്പിക്കാൻ അരികിലേക്ക് വണ്ടി നീക്കി വിളിച്ചപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അണ്ണൻ കൈവീശി കാട്ടി.

ജൂലൈ 22ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ കബാലി രണ്ടാം ദിവത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം ഇന്ത്യയിൽ നിന്ന് ബോക്സ് ഓഫീസിൽ 250 കോടി കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ രാധിക ആപെതയാണ് നായിക വേഷം അവതരിപ്പിച്ചത്. വി ക്രിയേഷൻസിന്റെ ബാനറിൽ കെലൈ പുലി എസ് താണുവാണ് ചിത്രം നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP