Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗന്ദര്യ രജനീകാന്ത് വിവാഹമോചന ഹർജി നൽകി; പരസ്പരം ഒത്തു പോകാൻ കഴിയില്ലെന്ന് താരം കോടതിയിൽ

സൗന്ദര്യ രജനീകാന്ത് വിവാഹമോചന ഹർജി നൽകി; പരസ്പരം ഒത്തു പോകാൻ കഴിയില്ലെന്ന് താരം കോടതിയിൽ

ചെന്നൈ: ഒടുവിൽ വാർത്തകൾ സ്ഥിരീകരിച്ച് സൗന്ദര്യ രജനീകാന്ത് വിവാഹമോചനത്തിന് ഹർജി നൽകി. ചെന്നൈയിലെ കുടുംബ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. പരിഹരിക്കാൻ പറ്റാത്ത പ്രശ്‌നങ്ങൾ മൂലമാണ് വേർപിരിയാൻ തീരുമാനിച്ചതെന്നായിരുന്നു സൗന്ദര്യ പറഞ്ഞത്. ഭർത്താവ് അശ്വിനുമായി കഴിഞ്ഞ ഒരു വർഷമായി പിരിഞ്ഞിരിക്കുകയാണെന്ന് സൗന്ദര്യ മുൻപ് വ്യക്തമാക്കിയിരുന്നു.

ആറ് വർഷം മുൻപാണ് ചെന്നൈയിലെ വ്യവസായി അശ്വിൻ രാംകുമാറിനെ സൗന്ദര്യ വിവാഹം കഴിച്ചത്. നാലു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഒരു വയസ്സുള്ള ഒരു മകനുണ്ട്.

സൗന്ദര്യയുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. അമേരിക്കയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെത്തിയ രജനികാന്ത് സൗന്ദര്യയുടെ കൂടെ താമസിച്ച് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഗ്രാഫിക് ഡിസൈനർ ആയി കരിയർ ആരംഭിച്ച സൗന്ദര്യ അച്ഛൻ രജനിയെ നായകനാക്കി കൊച്ചടൈയാൻ എന്ന ചിത്രമൊരുക്കി സംവിധാനരംഗത്തെത്തി. കബാലിയുടെ സംവിധായകനായ പാ. രഞ്ജിത്തിനെ രജനീകാന്തിന് പരിചയപ്പെടുത്തുന്നതും സൗന്ദര്യയാണ്. ധനുഷ് നായകനാകുന്ന ചിത്രം വേലയില്ലാ പട്ടധാരി 2 ആണ് സൗന്ദര്യയുടെ പുതിയ പ്രോജക്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP