Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒറിജിനാലിറ്റിക്ക് വേണ്ടി വിദ്യാ ബാലൻ തല്ല് കൊണ്ടത് മൂന്ന് തവണ; നടൻ രാജ്കുമാറിന്റെ അടികൊണ്ട് ചുമന്ന കവിളുമായി നില്ക്കുന്ന നടിയുടെ ഫോട്ടോ വൈറൽ

ഒറിജിനാലിറ്റിക്ക് വേണ്ടി വിദ്യാ ബാലൻ തല്ല് കൊണ്ടത് മൂന്ന് തവണ; നടൻ രാജ്കുമാറിന്റെ അടികൊണ്ട് ചുമന്ന കവിളുമായി നില്ക്കുന്ന നടിയുടെ ഫോട്ടോ വൈറൽ

ചില താരങ്ങൾ രംഗങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി പലപ്പോഴും പരിസരം മറന്ന് വരെ അഭിനയിക്കാറുണ്ട്. പല സിനിമകളിലേയും മികച്ച രംഗങ്ങൾക്ക് പിന്നിലും താരങ്ങളെടുത്ത കഷ്ടപ്പാടിന്റെ മണവും കാണും. അത്തരമൊരു ഒറിജിനാലിറ്റിക്ക് വേണ്ടി നടി വിദ്യാ ബാലൻ തല്ല് കൊണ്ടത് മൂന്ന് തവണയാണ്.

നടൻ രാജ്കുമാർ റാവു ആണ് നടി വിദ്യാബാലന്റെ കരണത്തടിച്ചത്. രാജ്കുമാറിന്റെ അടി കൊണ്ട് വിദ്യാബാലന്റെ കവിൾ ചുവന്ന ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിദ്യയുടെ പുതിയ ചിത്രമായ ഹമാരീ ആധൂരി കഹാനിയുടെ സെറ്റിലാണ് സംഭവം.

ഗാർഹിക പീഡനം അടിസ്ഥാനമാക്കിയ ചിത്രത്തിൽ വിദ്യയുടെ ഭർത്താവിന്റെ വേഷമാണ് രാജ്കുമാർ റാവുവിന്റേത്. സിനിമയിൽ വിദ്യയുടെ കരണത്ത് അടിക്കുന്ന രംഗം ഉണ്ട്. സംവിധായകൻ ആക്ഷൻ പറഞ്ഞ ഉടനെ രാജ്കുമാർ വിദ്യയുടെ കരണത്ത് യഥാർഥത്തിൽ അടിക്കുകയായിരുന്നു. രംഗം കണ്ടു നിന്ന സംവിധായകനും മറ്റുള്ളവരും ഞെട്ടി. തുടർന്ന് രണ്ട് റീ ടേക്കുകൾ എടുത്തപ്പോഴും വിദ്യയുടെ കരണത്ത് ശരിക്കും അടി വീണു.

എന്നാൽ രാജ്കുമാർ റാവു കരണത്തടിച്ചത് തന്റെ സമ്മതത്തോടെയാണെന്ന് വിദ്യാബാലൻ പറഞ്ഞു. സീനിൽ യാഥാർഥ്യം കൊണ്ടുവരാനാണ് ഇങ്ങനെ ചെയ്തതെന്നും താരം പറഞ്ഞു.

വിവാഹേതര പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. മഹേഷ് ഭട്ട് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം അദ്ദേഹത്തിന്റെ മാതാപിതാക്കളായ നാനാഭായ് ഭട്ടിന്റെയും ഷിരിൻ മൊഹമ്മദ് അലിയുടെയും ജീവിതത്തെത്തെ ആസ്പദമാക്കിയുള്ളതാണ്. മദ്യപാനിയായ ഭർത്താവായി രാജ്കുമാർ റാവുവും ആശ്വാസമായി എത്തുന്ന കഥാപാത്രമായി ഇമ്രാൻ ഹാഷ്മിയും അവതരിപ്പിക്കുന്നു. ഹിറ്റ് ഗാനങ്ങളുമായി ബോളിവുഡിൽ മുൻപന്തിയിലെത്തിയ ജീത്ത് ഗാംഗുലി, മിഥുൻ കൂട്ടുകെട്ടാണ് ഹമാരി അധൂരി കഹാനിയിലെ ഗാനങ്ങൾ ഒരുക്കിയത്. ജൂൺ 12നാണ് ഹമാദി അദൂരി കഹാനി തിയറ്ററിലെത്തുക.

ഡേർട്ടീ പിക്ചർ,ഗഞ്ചാക്കർ എന്നീ സിനിമകൾക്ക് ശേഷം വിദ്യാബാലനും ഇമ്രാൻ ഹാഷ്മിയുടെ ജോഡികളായെത്തുന്ന ചിത്രം കൂടിയാണ് ഹമാരി അധൂരി കഹാനി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP