Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടുകളിൽനിന്ന് സീലിങ് ഫാൻ നീക്കം ചെയ്യണം; പകരം എയർ കൂളറോ എസിയോ ഉപയോഗിക്കണം; ആത്മഹത്യ തടയാൻ പ്രധാനമന്ത്രിയോട് ഒറ്റമൂലി നിർദേശിച്ച് നടി രാഖി സാവന്ത്

വീടുകളിൽനിന്ന് സീലിങ് ഫാൻ നീക്കം ചെയ്യണം; പകരം എയർ കൂളറോ എസിയോ ഉപയോഗിക്കണം; ആത്മഹത്യ തടയാൻ പ്രധാനമന്ത്രിയോട് ഒറ്റമൂലി നിർദേശിച്ച് നടി രാഖി സാവന്ത്

മുംബൈ: പ്രത്യുഷ ബാനർജിയുടെ മരണം ബോളിവുഡിനെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്. അടുത്തിടെ നിരവധി താരങ്ങൾ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിരുന്നു. ഇതോടെ ആത്മഹത്യ തടയാൻ ഒരു ഒറ്റമൂലിയുമായി രംഗത്തെത്തിയിരിക്കയാണ് നടിയും മോഡലുമായ രാഖി സാവന്ത്. വീടുകളിലെ സീലിങ് ഫാൻ നീക്കം ചെയ്യണം എന്നതാണ് രാഖിയുടെ നിർദ്ദേശം. സീലിങ് ഫാൻ കാണുന്നത് ആത്മഹത്യയ്ക്കുള്ള പ്രേരണയുണ്ടാക്കുമെന്നും രാഖി സാവന്ത് പറഞ്ഞു. വീടുകളിൽനിന്ന് ഫാൻ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. നടി പ്രത്യുഷ ബാനർജിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഖി തന്റെ ആവശ്യം ഉന്നയിച്ചത്.

സീലിങ് ഫാനിന് പകരം കൂളറോ എയർ കണ്ടീഷണറോ ഉപയോഗിക്കണം. ഫാൻ സുഖകരമായ ജീവിത സാഹചര്യമൊരുക്കുന്നതിന് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഫാൻ കാണുമ്പോൾ മരിച്ചവരെ ഓർക്കുന്നതിന് വേണ്ടിയല്ല. നമ്മൾ എന്ത് ചെയ്യണമെന്ന് നാം തീരുമാനിക്കണമെന്നും രാഖി സാവന്ത് പറഞ്ഞു.

നമ്മുടെ മക്കളും മരുമക്കളും എല്ലാം ആത്മഹത്യയ്ക്ക് വഴി തേടുന്നത് സീലിങ് ഫാൻ വഴിയാണ്. സീലിങ് ഫാൻ നിരോധിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. എല്ലാ വീടുകളിൽനിന്നും സീലിങ് പാൻ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും രാഖി സാവന്ത് പറഞ്ഞു. പ്രത്യുഷയുടെ ആത്മഹത്യ ചലച്ചിത്രരംഗത്ത് നിൽക്കുന്ന താനടക്കമുള്ളവരെ ബാധിച്ചുവെന്നും രാഴി പറഞ്ഞു. രാഖി മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചതായി കണ്ടില്ല. എന്നാൽ കാമുകനായ രാഹുൽ രാജ് സിംഗിനെപ്പറ്റി ആലോചിച്ച് വിഷമിച്ചിരുന്നു എന്നും രാഖി സാവന്ത് പറഞ്ഞു

പ്രത്യുഷ ബാനർജിയുടെ സുഹൃത്തുക്കളായ കമ്യ, ശശാങ്ക് വ്യാസ്, ലീന ഡയസ്, വികാസ് ഗുപ്ത എന്നിവർ നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രത്യുഷയുടെ മരണത്തിൽ ദുരൂഹമായത് എന്തൊക്കെയോ സംഭവിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം. ഇതിന് പിന്നാലെയാണ് രാഖി സാവന്തിന്റെ വാർത്താ സമ്മേളനവും കണ്ടെത്തലുകളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP