Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സണ്ണി ലിയോണിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഖി സാവന്ത്; തുണിയുടുത്ത് അഭിനയിച്ചില്ലെങ്കിൽ സണ്ണിയെ ഇന്ത്യയിൽ നിന്നും പുറത്താക്കണമെന്ന് നടി

സണ്ണി ലിയോണിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഖി സാവന്ത്; തുണിയുടുത്ത് അഭിനയിച്ചില്ലെങ്കിൽ സണ്ണിയെ ഇന്ത്യയിൽ നിന്നും പുറത്താക്കണമെന്ന് നടി

ണ്ണി ലിയോൺ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യത്തിനെതിരെ രാഷ്ട്രീയ നേതാക്കൾ മുന്നോട്ടു വന്നതിന് പുറമേ സണ്ണി ലിയോൺ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തിറിൽ പ്രതിഷേധം പടരുകയാണ്. ഇതിനിടെ പലതവണ സണ്ണിയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ള രാഖി സാവന്തും കടുത്ത വിമർശനമുയർത്തി രംഗത്തുണ്ട്.

സണ്ണി ലിയോണിന്റെ ചൂടൻ ഗാനരംഗങ്ങൾ ഇന്ത്യയി ലെജനങ്ങളെ പീഡനത്തിലേക്ക് നയിക്കുമെന്ന് രാഖി സാവന്ത് പറഞ്ഞു. സണ്ണി ലിയോണിനെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്നും രാഖി സാവന്ത് ആവശ്യപ്പെട്ടു.

രണ്ടു രീതിയിലും ആ നടി ആളുകളെ ചീത്തയാക്കുകയാണ്. ഒരുവശത്ത് മോശം പരസ്യങ്ങളിൽ അഭിനയിച്ച് ആളുകളെ വഴിതെറ്റിക്കുന്നു, സിനിമയിലാണെങ്കിൽ ചൂടൻ ഗാനങ്ങളിൽ അഭിനയിച്ച് ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. രാഖി പറഞ്ഞു.

എന്നാൽ ഒരുകാര്യം സണ്ണി ചെയ്യുകയാണെങ്കിൽ ഇന്ത്യയിൽ തുടരാമെന്ന് രാഖി ഉറപ്പുതരുന്നു. ഇനിയുള്ള സിനിമകളിൽ എങ്കിലും ശരീരം മുഴുവൻ വസ്ത്രമണിഞ്ഞ് അഭിനയിക്കണം. അതിന് സണ്ണി തയാറാകുകയാണെങ്കിൽ രാഖിക്ക് ഒരു കുഴപ്പവുമില്ല.. മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് 36 കാരിയായ രാഖി സാവന്തിന്റെ പ്രതികരിച്ചത്.

നേരത്തെ സണ്ണി ലിയോൺ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തിറിൽ പ്രതിഷേധം. സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് അശ്ലീലം വ്യാപിപ്പിക്കാനാണ് നടി ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സണ്ണി ലിയോൺ ഇന്ത്യവിടുക, രാജ്യത്ത് അശ്ലീലം വ്യാപിപിക്കരുത് എന്നെഴുതിയ ബാനറുകൾ ഉയർത്തിക്കാട്ടിയായിയിരുന്നു പ്രതിഷേധം.

സണ്ണി ലിയോൺ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം രാജ്യത്ത് ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സിപിഐ നേതാവ് അതുൽ അൻജാൻ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP