Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റിയാലിറ്റി ഷോയ്ക്ക് വേണ്ടി സ്വയംവരനാടകം കളിച്ചത് പുലിവാലായി; ഇന്ത്യൻ ആചാരമായ സ്വയംവരത്തെ നിന്ദിച്ചതിന് രാഖി സാവന്തിന് സമൻസ്; കേസിന് കാരണം വീണാ മാലിക്കെന്ന് രാഖി

റിയാലിറ്റി ഷോയ്ക്ക് വേണ്ടി സ്വയംവരനാടകം കളിച്ചത് പുലിവാലായി; ഇന്ത്യൻ ആചാരമായ സ്വയംവരത്തെ നിന്ദിച്ചതിന് രാഖി സാവന്തിന് സമൻസ്; കേസിന് കാരണം  വീണാ മാലിക്കെന്ന് രാഖി

റിയാലിറ്റി ഷോയ്ക്ക് വേണ്ടി സ്വയംവരനാടകം കളിച്ചത് രാഖി സാവന്തിന് ഇപ്പോൾ പുലിവാലായിരിക്കുകയാണ്. ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായ സ്വയംവര വിവാഹത്തെ കളിയാക്കി എന്നാരോപിച്ച് സിനിമാ നടി രാഖി സാവന്തിന് മഹാരാഷ്ട്ര കോടതി സമൻസ് അയച്ചിരിക്കുകയാണ്.ഒരു ടെലിവിവിഷൻ ചാനലിൽ 2009 ലാണ് രാഖി സാവന്ത് സ്വയംവരമെന്ന റിയാലിറ്റി ഷോ അവതരിപ്പിച്ച് വരനെ കണ്ടെത്താൻ ശ്രമിച്ചത്.  

റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ട് വരെ മത്സരിച്ച് വിജയിക്കുന്നയാളെ വിവാഹം കഴിക്കുമെന്നായിരുന്നു രാഖി സാവന്തിന്റെ പ്രഖ്യാപനം. എന്നാൽ, രാഖി ആരെയും വിവാഹം കഴിച്ചില്ല. സ്വയംവരത്തിൽ രാഖി ഒരാളെയും വിവാഹം ചെയ്യാതെ ഇപ്പോഴും സ്വന്തം കോമാളിത്തം കൊണ്ട് ആളുകളെ ബുദ്ധിമുട്ടിക്കുന്നെന്നാണ് സമൻസിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

എന്നാൽ തനിക്ക് മാദ്ധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിൽക്കണമായിരുന്നു വെന്നും ആ ടി വി പ്രോഗ്രാം കൊണ്ട് തനിക്കത് നേടാൻ കഴിഞ്ഞുവെന്നുമാണ് ഇതുസംബന്ധിച്ച് രാഖി നൽകിയ വിശദീകരണം.   ഇത് തനിക്കെതിരെ വീണാ മാലിക്ക് നടത്തിയ ഗൂഢാലോചനയാണെന്നും രാഖി ആരോപിക്കുന്നു. ഞാൻ ചെയ്തതു പോലെ ടെലിവിഷനിൽ സ്വയംവരം നടത്താൻ സാധിക്കാത്തതിന്റെ അസൂയയാണ് അവർക്ക് എന്നും നടി പറയുന്നു.

രാഖിക്കെതിരെ കോടതി സമൻസ് അയച്ചതിനെക്കുറിച്ച് മറ്റുള്ളവർ മൗനം പാലിച്ചപ്പോൾ കോടതി നടപടിയെ അനുകൂലിച്ച് രംഗത്തെത്തിയത് ടി വി റിയാലിറ്റി ഷോയിലൂടെ ഭാര്യയെ കണ്ടെത്തിയ രാഹുൽ മഹാജനാണ്. എന്നാൽ, ടിവി ഷോയിലൂടെ കണ്ടെത്തിയ ഭാര്യയിൽ നിന്നും വിവാഹ മോചനം കാത്തിരിക്കുകയാണ് മുൻ ബിജെപി നേതാവായ പ്രമോദ് മഹാജന്റെ മകനായ രാഹുൽ മഹാജൻ. 'ഞാൻ ടിവി റിയാലിറ്റി ഷോ നടത്തി കണ്ടെത്തിയ വധുവിനെ വിവാഹം കഴിച്ചു. പക്ഷേ, രാഖി അതു ചെയ്തില്ല. അതുകൊണ്ട് അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം,' രാഹുൽ മഹാജൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP