Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മികച്ച നടൻ ദുൽഖർ തന്നെ; മമ്മൂട്ടിക്കും മന്ദബുദ്ധികൾക്കും മനസിലായില്ലെങ്കിൽ മാപ്പ്; നിലപാടിൽ മാറ്റമില്ലാതെ രാംഗോപാൽ വർമ്മയുടെ മാപ്പ് പറച്ചിൽ ഇങ്ങനെ

മികച്ച നടൻ ദുൽഖർ തന്നെ; മമ്മൂട്ടിക്കും മന്ദബുദ്ധികൾക്കും മനസിലായില്ലെങ്കിൽ മാപ്പ്; നിലപാടിൽ മാറ്റമില്ലാതെ രാംഗോപാൽ വർമ്മയുടെ മാപ്പ് പറച്ചിൽ ഇങ്ങനെ

ണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വഴിതെളിയിച്ച് രാംഗോപാൽ വർമ്മയുടെ നിലപാടുകൾ വീണ്ടും വിവാദത്തിന് തിരികൊളുത്തുകയാണ്. ദുൽഖർ തന്നെയാണ് കേമനെന്നും മമ്മൂട്ടിക്കും ചില മന്ദബുദ്ധികൾക്കും അത് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാപ്പ് എന്നും രാംഗോപാൽ വർമ്മ ട്വീറ്റ് ചെയ്താണ് പുതിയ ചർച്ച്. മമ്മൂട്ടി ആരാധകരെ പ്രകോപിപ്പിച്ചും പരിഹസിച്ചുമുള്ള സംവിധായകന്റെ നിലപാട് മാറ്റാതെയുള്ള മാപ്പ് പറച്ചിലും പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്.

അൽപബുദ്ധികൾക്ക് താൻ ഉദ്ദേശിച്ചത് എന്തെന്ന് പിടികിട്ടിയില്ലെന്നും അവരോട് മാപ്പ് ചോദിക്കുന്നുവെന്നും രാം ഗോപാൽ പരിഹസിച്ചു. പത്ത് ജന്മം കഴിഞ്ഞാലും അഭിനയത്തിൽ പിതാവിനൊപ്പം എത്താൻ തനിക്ക് കഴിയില്ലെന്ന ദുൽഖറിന്റെ ട്വീറ്റിന് മറുപടിയായാണ് രാം ഗോപാൽ വർമ നിലപാട് വ്യക്തമാക്കിയത്.

ദുൽഖർ മമ്മൂട്ടിയേക്കാൾ മികച്ച നടനാണെന്നും ദുൽഖറിൽ നിന്ന് മമ്മൂട്ടി അഭിനയം പഠിക്കണമെന്നുമുള്ള മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും രാം ഗോപാൽ വർമ്മ പുതിയ ട്വീറ്റിൽ വ്യക്തമാക്കി.താൻ കാരണം ദുൽഖറും മമ്മൂട്ടിയും അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നാണ് രാം ഗോപാൽ വർമ്മയുടെ പുതിയ ട്വീറ്റ്. എന്റെ വീക്ഷണത്തിൽ അച്ഛനേക്കാൾ മികച്ച നടൻ മകൻ തന്നെയാണ്. ഇന്ത്യ പോലൊരു രാജ്യത്ത് സ്വന്തം അഭിപ്രായം പറയാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട്രാം ഗോപാൽ വർമ്മ പറഞ്ഞു.

കാര്യങ്ങൾ തുറന്ന് പറയുന്നതാണ് തന്റെ ശൈലി. ഇത് ആദ്യമായല്ല താൻ ഇങ്ങനെ പറയുന്നതെന്നും ആർ.ജി.വി പറഞ്ഞു. മഹാനായ അച്ഛന്റെ അസാധാരണ കഴിവുള്ള മകൻ എന്നാണ് താൻ ദുൽഖറിനെക്കുറിച്ച് ഉദ്ദേശിച്ചത്. ദുൽഖർ ഇത് മമ്മൂട്ടിയെ പറഞ്ഞു മനസിലാക്കണമെന്നും രാം ഗോപാൽ വർമ്മ പുതിയ ട്വീറ്റിൽ കുറിച്ചു.

ദുൽഖറുമായി താരതമ്യം ചെയ്താൽ മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റാണെന്നും മമ്മൂട്ടി ദുൽഖറിൽ നിന്ന് അഭിനയം പഠിക്കണമെന്നും പറഞ്ഞ് ഏപ്രിൽ 21നാണ് രാംഗോപാൽ വർമ്മ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തുടർന്ന് ട്വിറ്ററിലും മറ്റ് നവമാദ്ധ്യമങ്ങളിലും മമ്മൂട്ടിയുടെ ആരാധകർ രാം ഗോപാൽ വർമയ്‌ക്കെതിരെ രംഗത്തെത്തി. അദ്ദേഹത്തിന്റെ വിക്കി പീഡിയ പേജിൽ തിരുത്തും കൂട്ടിച്ചേർക്കലും നടന്നു. ഐ ആം ദ ശശി എന്നതാണ് രാം ഗോപാൽ വർമയുടെ ആദ്യ സിനിമയെന്നത് ഉൾപ്പെടെയുള്ള തെറ്റായ വിവരങ്ങളാണ് വിക്കി പേജിൽ കൂട്ടിച്ചേർക്കപ്പെട്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP