Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃകുടുംബാംഗങ്ങൾ വർഷങ്ങളായി പീഡിപ്പിച്ചെന്ന് പരാതി; സഹോദരന്റെ ഭാര്യയുടെ ഹർജിയിൽ രംഭയക്ക് കോടതിയുടെ സമൻസ്

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃകുടുംബാംഗങ്ങൾ വർഷങ്ങളായി പീഡിപ്പിച്ചെന്ന് പരാതി; സഹോദരന്റെ ഭാര്യയുടെ ഹർജിയിൽ രംഭയക്ക് കോടതിയുടെ സമൻസ്

തെന്നിന്ത്യൻ സൂപ്പർ താരമായിരുന്ന നടി രംഭയ്ക്കെതിരെ കോടതി സമൻസ്. സഹോദരന്റെ ഭാര്യയുടെ പരാതിയിലാണ് കോടതി നടപടി. രംഭയുടെ സഹോദൻ വാസുവിന്റെ ഭാര്യ പല്ലവിയാണ് പരാതിക്കാരി.

സ്ത്രീധനത്തിന്റെ പേരിൽ രംഭയടക്കമുള്ള ഭർതൃകുടുംബാംഗങ്ങൾ തന്നെ വർഷങ്ങളായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് 2014 ൽ പല്ലവി നൽകിയ പരാതിയിന്മേലാണ് രംഭയ്ക്ക് കോടതി സമൻസ് അയച്ചിരിക്കുന്നത്. കുറച്ച് കാലങ്ങളായി വിദേശത്തായിരുന്നതിനാൽ നേരത്തേ സമൻസ് കൈപ്പറ്റാൻ താരത്തിന് സാധിച്ചിരുന്നില്ല. ഹൈദരാബാദ് ബഞ്ചാര ഹിൽസ് പൊലീസ് രംഭ ഉൾപ്പടെ കുടുംബത്തിലെ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

അതിനിടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പൊലീസ് നേരിട്ടെത്തി രംഭയ്ക്കു സമൻസ് കൈമാറി. അടുത്ത നാളുകളിൽ രംഭയും ഭർത്താവ് ഇന്ദിരനുമായുണ്ടായ പ്രശ്നങ്ങൾ വാർത്തയായിരുന്നു. ഹിന്ദു വിവാഹനിയമ പ്രകാരം ഭർത്താവിനൊപ്പം ഒന്നിച്ച ജീവിക്കണം എന്നാവശ്യപ്പെട്ടു രംഭ കോടതിയെ സമീപിച്ചിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.

ഭർത്താവ് ഇന്ദിരൻ മുമ്പ് ഒരു വിവാഹം കഴിച്ചിരുന്നു എന്നും 2003 ൽ ഈ ബന്ധം വേർപെടുത്തിരുന്നു എന്നും ഇതു മറച്ചുവച്ചുകൊണ്ടാണു തന്നെ വിവാഹം കഴിച്ചതെന്നും രംഭ ഹർജിയിൽ പറയുന്നു. ഭർത്താവിൽ നിന്നും ഭർത്തുവീട്ടുകാരിൽ നിന്നും ക്രൂരപീഡനത്തിന് ഇരയായി എന്നും രംഭ പറഞ്ഞു. 2010 ലായിരുന്നു തമിഴ് വംശജനും കനേഡിയൻ പൗരനുമായ ഇന്ദ്രൻ പത്മനാഥനമായുള്ള രംഭയുടെ വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP