Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാൽ സാറുമൊത്ത് അഭിനയിക്കുക എന്നത് തനിക്കൊരു ബഹുമതിയാണ്. എന്നാൽ ഇപ്പോഴത് ഉണ്ടാകില്ല;മേജർ രവി ചിത്രത്തിൽ അഭിനയിക്കുന്ന വാർത്ത നിഷേധിച്ച് ബാഹുബലി താരം റാണ ദഗ്ഗുബട്ടി

ലാൽ സാറുമൊത്ത് അഭിനയിക്കുക എന്നത് തനിക്കൊരു ബഹുമതിയാണ്. എന്നാൽ ഇപ്പോഴത് ഉണ്ടാകില്ല;മേജർ രവി ചിത്രത്തിൽ അഭിനയിക്കുന്ന വാർത്ത നിഷേധിച്ച് ബാഹുബലി താരം റാണ ദഗ്ഗുബട്ടി

മോഹൻലാലിനൊപ്പം ബാഹുബലി താരം റാണ ദഗ്ഗുബട്ടി മലയാളത്തിലെത്തുമെന്ന വാർത്ത പുറത്ത് വന്നിരുന്നു. മേജർ രവി ചിത്രത്തിലൂടെയായിരിക്കും ബാഹുബലി താരത്തിന്റെ മലയാളത്തിലേക്കുള്ള വരവെന്നും വാർത്ത പുറത്ത് വന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച നടൻ തന്നെ രംഗത്തെത്തി.

കേട്ടത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തു. ലാൽ സാറുമൊത്ത് അഭിനയിക്കുക എന്നത് തനിക്കൊരു ബഹുമതിയാണ്. എന്നാൽ ഇപ്പോഴില്ലെന്നും ദഗ്ഗുബട്ടി കൂട്ടിച്ചേർത്തു. അതേസമയം 1971 ബിയോണ്ട് ബോർഡേഴ്സിൽ അഭിനയിക്കാൻ ദഗ്ഗുബട്ടിയെ സമീപിച്ചിരുന്നതായി സംവിധായകൻ മേജർ രവി സ്ഥിരീകരിച്ചു. പക്ഷേ അേദ്ദഹത്തിന് ഡേറ്റിന്റെ പ്രശ്നമുണ്ടായിരുന്നു. ഡിസംബർ വരെ അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല.

ഒക്ടോബറിൽ ഫ്രീ ആകുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഡിസംബറിൽ മാത്രമേ ഡേറ്റ് ഉണ്ടാകൂ എന്നാണ് അദ്ദേഹം ഇപ്പോൾ അറിയിച്ചിരിക്കുന്നതെന്ന് മേജർ രവി പറഞ്ഞു. യുദ്ധം പശ്ചാത്തലമാകുന്ന ചിത്രമായതിനാൽ പ്രത്യേക അനുമതികൾ ആവശ്യമാണ്. അതിനാൽ ചിത്രീകരണത്തിന്റെ ഡേറ്റ് നീട്ടാനാകില്ലെന്നും മേജർ രവി കൂട്ടിച്ചേർത്തു. മോഹൻലാലി നൊപ്പമുള്ള പ്രധാന കഥാപാത്രമായാണ് ദഗ്ഗുബട്ടിയെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നം വന്നതോടെ അദ്ദേഹത്തെ ഒഴിവാക്കി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു-മേജർ രവി വ്യക്തമാക്കി

മോഹൻലാൽ മൂന്ന് ഗെറ്റപ്പുകളിലും ഡബിൾ റോളിലുമെത്തുന്ന മേജർ രവി ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്സ്. രാജസ്ഥാൻ, കാശ്മീർ, പഞ്ചാബ് ഉഗാണ്ട എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമ രാജ്യാന്തര സ്വഭാവമുള്ള വാർ മുവീ ആയിരിക്കുമെന്നാണ് സൂചന. 1971 ലെ ഇന്ത്യാപാക് യുദ്ധകാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. മേജർ മഹാദേവനായും പിതാവ് മേജർ സഹദേവനായുമാണ് മോഹൻലാൽ അഭിനയിക്കുന്നത്. മഹാദേവൻ എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹൻലാൽ നാലാം തവണയാണ് മേജർ രവി ചിത്രത്തിൽ കഥാപാത്രമാകുന്നത്. മേജർ രവിയുടെ ആദ്യ ചിത്രം കീർത്തി ചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ സിനിമകളിലും മോഹൻലാൽ മഹാദേവന്റെ റോളിലായിരുന്നു. റെഡ് റോസ് എന്റർടെയിന്മെന്റിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് നിർമ്മാണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP