Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഹുബലി വില്ലൻ മാർത്താണ്ഡവർമ്മയായി മലയാളത്തിലേക്ക്; തിരുവിതാംകൂർ രാജാവായി വെള്ളിത്തിരയിലെത്തും മുമ്പ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റാണാ ദഗ്ഗുബട്ടി

ബാഹുബലി വില്ലൻ മാർത്താണ്ഡവർമ്മയായി മലയാളത്തിലേക്ക്; തിരുവിതാംകൂർ രാജാവായി വെള്ളിത്തിരയിലെത്തും മുമ്പ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റാണാ ദഗ്ഗുബട്ടി

ബാഹുബലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരം റാണ ദഗ്ഗുബട്ടി മലയാളത്തിലേക്കെത്തുന്നു.കെ മധു ഒരുക്കുന്ന ചരിത്രസിനിമയിൽ തിരുവിതാംകൂർ രാജാവ് മാർത്തണ്ഡ വർമ്മയായാണ് താരം അഭിനയിക്കുക. പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായി താരം കഴിഞ്ഞദിവസം തലസ്ഥാനത്തെത്തി.

പത്മാനാഭ ദാസനായ മാർത്താണ്ഡ വർമ്മയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സാക്ഷാൽ ശ്രീപത്മനാഭന്റെ അനുഗ്രഹം തേടി് താരം പത്മനാഭസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ചിത്രത്തിന്റെ സംവിധായകനായ കെ.മധുവിനൊപ്പമാണ് റാണ് ക്ഷേത്രത്തിലെത്തിയത്.
തുടർന്ന് കവടിയാർ കൊട്ടാരത്തിലെത്തി രാജകുടുംബാങ്ങളേയും റാണ കണ്ടു. മാർത്താണ്ഡവർമ്മയുടെ ചരിത്രം പറയുന്ന പുസ്തകമാണ് രാജകുടുംബം സൂപ്പർതാരത്തിന് സമ്മാനിച്ചത്.

'അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ: ദി കിങ് ഓഫ് ട്രാവൻകൂർ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽമാർത്താണ്ഡവർമ്മയുടെ സംഭവബഹുലമായ ജീവിതത്തിലെ ഒട്ടനവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയായിരിക്കും ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നിന്നായി വൻതാരനിര തന്നെ ചിത്രത്തിൽ ഉണ്ടാകും. റോബിൻ തിരുമല തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സെവൻ ആർട്‌സ് മോഹനാണ്.

മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽവച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്നാണ് സിനിമയെക്കുറിച്ച് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. കുളച്ചൽ യുദ്ധം പുനഃസൃഷ്ടിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്‌നാണ്. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആർ. മാധി. കെ.ജയകുമാർ, ഷിബു ചക്രവർത്തി, പ്രഭാ വർമ എന്നിവരുടെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ കീരവാണി ഈണം പകരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP