Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യേ ദിൽ ഹേ മുഷ്‌കിൽ റിലിസിനൊരുങ്ങവേ രൺബിറിന്റെയും ഐശ്വര്യയുടെയും പഴയ കാല ഫോട്ടോ ആഘോഷമാക്കി സോഷ്യൽമീഡിയ; പ്രചരിക്കുന്നത് 18 വർഷം മുമ്പ് യുഎസിൽ വച്ച് എടുത്ത ചിത്രം

യേ ദിൽ ഹേ മുഷ്‌കിൽ റിലിസിനൊരുങ്ങവേ രൺബിറിന്റെയും ഐശ്വര്യയുടെയും പഴയ കാല ഫോട്ടോ ആഘോഷമാക്കി സോഷ്യൽമീഡിയ; പ്രചരിക്കുന്നത് 18 വർഷം മുമ്പ് യുഎസിൽ വച്ച് എടുത്ത ചിത്രം

ൺബീർ കപൂറും ഐശ്വര്യാ റായിയും കേന്ദ്രകഥാപാത്രങ്ങളായ കരൺ ജോഹർ ചിത്രം യേ ദിൽ ഹേ മുഷ്‌കിൽ റിലിസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.രൺബീർ-ആഷ് ജോഡികളുടെ പ്രണയതീവ്രത പറയുന്ന ചിത്രത്തിൽ ഇരുവരും ഇഴുകിചേർന്ന് അഭിനയിക്കുന്ന രംഗങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു.

അമിതാഭ് ബച്ചന്റെ വിവാദ ഇടപെടലോടെയാണ് യേ ദിൽ ഹൈ മുഷ്‌കിൽ ചർച്ചയായത്. രൺബീർ കപൂറിനൊപ്പമുള്ള മരുമകൾ ഐശ്വര്യ റായിയുടെ കിടപ്പറ രംഗങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് അമിതാഭ്, ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംവിധായകനെ സമീപിച്ചെന്നായിരുന്നു വാർത്ത.

എന്തായാലും ആദ്യ മുതൽ വിവാദത്തിലായ ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയമാണ്. ഐശ്വര്യയും രൺബീറും ഒരുമിച്ച് സെറ്റിലാദ്യമായിട്ടാ ണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ താരങ്ങൾ 18 വർഷം മുൻപ് ഒരുമിച്ചെടുത്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എഴുത്തുകാരനും സംവിധായകനുമായ റൂമി ജഫ്രി ട്വിറ്ററിൽ ഷെയർ ചെയ്ത ചിത്രം ഇപ്പോൾ വൈറലാവുകയാണ്.

18 വർഷം മുൻപ് താൻ യുഎസ്സിൽ വച്ചെടുന്ന ചിത്രമാണിതെന്നാണ് ജഫ്രി വ്യക്തമാക്കിയത്. യെ ദിൽ ഹെ മുഷ്‌ക്കിലിന്റെ ട്രെയിലർ മനോഹരമായിരിക്കുന്നുവെന്നും ജഫ്രി പറയുന്നു. രൺബീറിന്റെ പിതാവ് ഋഷി കപൂർ ആദ്യമായി സംവിധാനം ചെയ്ത അക്ഷയ് ഖന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വിദേശത്ത് വച്ചെടുത്തതാണ് ഈ ഫോട്ടോ.

അമേരിക്കയിൽ വച്ച് ഐശ്വര്യക്കൊപ്പം പോസ് ചെയ്ത രൺബീറിന്റെ ചിത്രമെടുത്തപ്പോൾ ആഷിനൊപ്പം തന്നെ കാണാൻ എങ്ങിനെയുണ്ട് എന്ന് രൺബീർ ചോദിച്ചതായി ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്ത റൂമി ജാഫ്രി പറയുന്നു.

രൺബീറിനും ഐശ്വര്യാ റായിക്കുമൊപ്പം അനുഷ്‌കാ ശർമ്മയും യേ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിലുണ്ട്. ഫവാദ് ഖാൻ അതിഥി താരമാണ്. ധർമ്മ െപ്രെഡക്ഷൻസ് നിർമ്മിക്കുന്ന സിനിമ ദീപാവലി റിലീസാണ്. നാല് വർഷത്തിന് ശേഷം ബോളിവുഡിലെ റോം കോം സിനിമകളുടെ അതികായനായ കരൺ ജോഹർ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് യേ ദിൽ ഹേ മുഷ്‌കിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP