Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഞ്ജയ് മൂന്നാം കിട; അന്യരുടെ പണം ഉപയോഗിച്ച് ജീവിതം നയിക്കേണ്ട ആവശ്യം തങ്ങൾക്കില്ല; കരീഷ്മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച മരുമകന് മറുപടിയുമായി നടിയുടെ പിതാവ് രൺദീർ കപൂർ രംഗത്ത്

സഞ്ജയ് മൂന്നാം കിട; അന്യരുടെ പണം ഉപയോഗിച്ച് ജീവിതം നയിക്കേണ്ട ആവശ്യം തങ്ങൾക്കില്ല; കരീഷ്മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച മരുമകന് മറുപടിയുമായി നടിയുടെ പിതാവ് രൺദീർ കപൂർ രംഗത്ത്

വിവാഹമോചനത്തിലെത്തി നില്ക്കുന്ന ബോളിവുഡ് താരം കരീഷ്മയും ഭർത്താവ് സഞ്ജയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. വിവാഹമോചന ഹർജി ആവശ്യപ്പെട്ട് സഞ്ജയ് നല്കിയ ഹർജിയിൽ കരീഷ്മയ്‌ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചതോടെ നടിയുടെ പിതാവ് രൺദീർ കപൂറും രംഗത്തെത്തിയിരിക്കുകയാണ്. മരുമകൻ സഞ്ജയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചാണ് രൺദീർ രംഗത്തെത്തിയിരിക്കുന്നത്

കരീഷ്മാ കപൂർ തന്നെ വിവാഹം കഴിച്ചത് പണം മോഹിച്ചാണെന്ന ഭർത്താവ് സഞ്ജയ് കപൂറിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് കരീഷ്മയുടെ പിതാവും നടനുമായ രൺദീർ കപൂർ മറുപടിയുമായി എത്തിയത്. ഞങ്ങളുടേത് കപൂർ കുടുംബമാണെന്നും ആരുടെയും പണം ഉപയോഗിച്ച് ജീവിതം നയിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പണത്തിന്റെ കാര്യത്തിൽ മാത്രമല്ല, കഴിവിന്റെ കാര്യത്തിലും തന്റെ കുടുംബം അനുഗ്രഹീതമാണ്. ശിഷ്ടകാലം ജീവിക്കാൻ തങ്ങളുടെ കഴിവ് മാത്രം മതിയാകുമെന്നും നടിയുടെ പിതാവ് പറയുന്നു.

സഞ്ജയ് ഒരു മൂന്നാംകിടക്കാരനാണ്. കരീഷ്മ അയാളെ വിവാഹം കഴിക്കുന്നതിൽ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. സ്വന്തം കാര്യം മാത്രം േനാക്കിയിരുന്ന സഞ്ജയ് കരീനയെ ശ്രദ്ധിച്ചിരുന്നില്ല. മകളെ വഞ്ചിച്ച സഞ്ജയ് മറ്റൊരു സ്ത്രീക്കൊപ്പമാണ് ജീവിക്കുന്നത്. ഡൽഹിക്ക് മുഴുവൻ അയാളെക്കുറിച്ച് അറിയാമെന്നും രൺദീർ കപൂർ പറഞ്ഞു.

കരീഷ്മ കപൂർ താനുമായുള്ള വിവാഹത്തിന് തയ്യാറായത് പണം മോഹിച്ചാണെന്നും കരീഷ്മ കപൂറിന്റെ ആഡംബര ജീവിതമാണ് തങ്ങളുടെ ദാമ്പത്യ വീജിതം തകരാൻ കാരണമെന്നും ബാന്ദ്ര കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സഞ്ജയ് കപൂർ കുറ്റപ്പെടുത്തിയിരുന്നു.ഭാര്യ, മരുമകൾ, അമ്മ എന്നീ നിലകളിൽ കരീഷ്മ പുർണ പരാജയമാണ്. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടിയാണ് കരീഷ്മ കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നതെന്നും സഞ്ജയ് കുറപ്പെടുത്തുന്നു..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP