Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം കഴിഞ്ഞതോടെ റാണി മുഖർജിക്ക് മടിപിടിച്ചു; സിനിയിൽ അഭിനയിക്കാൻ താൽപര്യമില്ല; വെറുതേയിരിക്കാനാണ് ഇഷ്ടമെന്ന് ബോളിവുഡ് താരം

വിവാഹം കഴിഞ്ഞതോടെ റാണി മുഖർജിക്ക് മടിപിടിച്ചു; സിനിയിൽ അഭിനയിക്കാൻ താൽപര്യമില്ല; വെറുതേയിരിക്കാനാണ് ഇഷ്ടമെന്ന് ബോളിവുഡ് താരം

വിവാഹത്തോടെ സിനിമയോടെ ഗുഡ്‌ബൈ പറയുന്നവരാണ് മിക്ക നടിമാരും. എന്നാൽ, ഈ പ്രവണത കുറഞ്ഞുവരുന്ന സമയമാണിപ്പോൾ. എന്നാൽ, അവസരം ഉണ്ടെങ്കിൽ മടി കാരണം അഭിനയിക്കാൻ തയ്യാറാകാതിരിക്കുകയാണ് ഒരു ബോളിവുഡ് താരം. ബോളിവുഡിലെ താരറാണി റാണി മുഖർജിയാണ് ഇങ്ങനെ മടികാരണം അഭിനയിക്കാൻ കൂട്ടാക്കാതിരിക്കുന്നത്.

വിവാഹശേഷം സിനിമയിൽ അഭിനയിക്കാനൊന്നും ഈ താരസുന്ദരിക്ക് ഇഷ്ടമില്ല. വെറുതേയിരിക്കാനാണ് ഇഷ്ടമെന്നാണ് റാണി പറയുന്നത്. സംവിധായകൻ ആദിത്യ ചോപ്രയുമായുള്ള വിവാഹശേഷം അഭിനയിക്കണമെന്നുള്ള ചിന്തയൊന്നു തനിക്ക് വന്നിട്ടില്ലെന്ന് റാണി പറയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവിടാനാണ് ഈ താരത്തിന് ഇപ്പോൾ ഇഷ്ടം.

ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാണി ഇക്കാര്യം പറഞ്ഞത്. ഒരിക്കലും തന്റെ ഭർത്താവ് ആദിത്യ എന്നോട് അഭിനയിക്കണ്ട എന്നു പറഞ്ഞിട്ടില്ല. സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ തന്റെ കഴിവ് കൂടുതൽ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും ഭർത്താവ് ആദിത്യ ആയിരുന്നു. അതുപോലെ, ഷാരൂഖ് ഖാൻ, അമീർ ഖാൻ എന്നിവരും എനിക്ക് നല്ല പ്രോത്സാഹനം തന്നിരുന്നുവെന്നും റാണി പറഞ്ഞു. എന്റെ ഭർത്താവിന്റെ ജോലികൾ ഞാൻ കാണുന്നതാണ്. രാത്രി ഏറെ വൈകിയാണ് ജോലികൾ കഴിഞ്ഞ് എത്താറുള്ളത്. അദ്ദേഹത്തിനെ പരിചരിച്ച് ഇരിക്കാനാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നതെന്നും റാണി മുഖർജി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP