Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാത്തിരിപ്പിനൊടുവിൽ റാണി മുഖർജിക്ക് കുഞ്ഞ് പിറന്നു; പെൺകുഞ്ഞിന് ആദിറ എന്ന് പേരിട്ട് താരദമ്പതികൾ

കാത്തിരിപ്പിനൊടുവിൽ റാണി മുഖർജിക്ക് കുഞ്ഞ് പിറന്നു; പെൺകുഞ്ഞിന് ആദിറ എന്ന് പേരിട്ട് താരദമ്പതികൾ

ബോളിവുഡ് താരം റാണി മുഖർജിക്കും ആദിത്യ ചോപ്രയ്ക്കും പെൺകുഞ്ഞ് ജനിച്ചു. ഇന്നലെ രാവിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനന വാർത്ത റിഷി കപൂറാണ് ആദ്യമായി ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ആദിത്യ ചോപ്രയുടെ ആദിയും റാണി മുഖർജിയുടെ റായും ചേർത്ത് കുട്ടിക്ക് ആദിറാ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് യാഷ് രാജ് ഫിലിംസ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

കുഞ്ഞ് ആരോഗ്യവതിയായി ഇരിക്കുന്നതായും, തനിക്കും കുടുംബത്തിനും പിന്തുണയും പ്രാർത്ഥനയും നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും റാണി മുഖർജി പറയുന്നു.ദൈവം ഒരു പെൺകുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമാണ് ഇത്. സന്തോഷത്തോടെ ഞങ്ങൾ പുതിയ ജീവിതം ആരംഭിക്കുകയാണെന്നും റാണി മുഖർജി പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് റാണിമുഖർജിയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ഗർഭിണിയായതിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. 2016 ജനുവരിയിലാണ് റാണിക്ക് കുഞ്ഞ് ജനിക്കുകയെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നത്. ഗർഭസ്ഥ ശുശ്രൂഷയ്ക്കായി റാണി ലണ്ടനിലായിരുന്നു. ഇടയ്ക്ക് വച്ച് ഇന്ത്യയിലേക്ക് വന്നിരുന്നെങ്കിലും വീണ്ടും തിരിച്ചു പോവുകയായിരുന്നു. മർദാനി എന്ന ചിത്രത്തിലാണ് റാണി അവസാനമായി അഭിനയിച്ചത്.2014 ഏപ്രിലിൽ ആയിരുന്നു ഇരുവരുടേയും വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP