Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യത്തേക്കാൾ ശാന്തയാണ് ഞാനിന്ന്; സമാധന പ്രിയ...ക്ഷമയുള്ളവർ...ഇവയെല്ലാം സംഭവിച്ചത് വളരെ പെട്ടന്ന്; മകൾ ആദിറയുടെ വരവോടെ ജീവിതം മാറി മറിഞ്ഞ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വച്ച് റാണി മുഖർജി; കുഞ്ഞ് ആദിറയ്ക്ക് നടി നല്കിയ സമ്മാനം വൈറലാകുന്നു

ആദ്യത്തേക്കാൾ ശാന്തയാണ് ഞാനിന്ന്; സമാധന പ്രിയ...ക്ഷമയുള്ളവർ...ഇവയെല്ലാം സംഭവിച്ചത് വളരെ പെട്ടന്ന്; മകൾ ആദിറയുടെ വരവോടെ ജീവിതം മാറി മറിഞ്ഞ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വച്ച് റാണി മുഖർജി; കുഞ്ഞ് ആദിറയ്ക്ക് നടി നല്കിയ സമ്മാനം വൈറലാകുന്നു

ദിത്യചോപ്രയുടെയും റാണി മുഖർജിയുടെയും മകൾ ആദിറയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ റാണി കുഞ്ഞുവാവയ്ക്കു നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.റാണിയുടെയും കുഞ്ഞിന്റെയും ചിത്രമുൾപ്പടെ യഷ് രാജ് ഫിലിംസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്താണ് ചർച്ച. ഒരു അമ്മയുടെ ആകുലതകളും മകളെ കുറിച്ചുള്ള പ്രതീക്ഷകളുമാണ് റാണി കത്തിലൂടെ പങ്ക് വച്ചിരിക്കുന്നത്.

2014ലാണ് ആദിത്യ ചോപ്രയെ ബോളിവുഡ് നടി റാണി മുഖർജി വിവാഹം കഴിക്കുന്നത്. അതിനു ശേഷം ഇരുവരും തങ്ങളുടെ കുടുംബ വിശേഷങ്ങൾ പുറത്തുവിടുന്നതിൽ അധികം താൽപര്യം കാണിച്ചിരുന്നില്ല.2015 ഡിസംബർ 9നാണ് ഇരുവർക്കും മകൾ ആദിര പിറന്നത്. പാപ്പരാസികളുടെ കണ്ണിൽ നിന്നും കുഞ്ഞിനെയും ഇവർ മാറ്റി നിർത്തിയിരുന്നു. ആദിരയുടെ ചിത്രങ്ങളാണെന്ന പേരിൽ മറ്റു കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ ആദ്യമായി ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ഒന്നാം പിറന്നാളിന് മകളുടെ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

ഒരൊറ്റ ദിവസം കൊണ്ട് തന്റെ ജീവിതം മാറ്റിമറിച്ചയാളാണ് കുഞ്ഞുവാവയെന്നും. ഒരു കുഞ്ഞുണ്ടാവുന്നത് അൽപം ഭയപ്പെടേണ്ട സംഗതിയാണെന്നും കുഞ്ഞു പിറക്കുന്ന ദിവസം മുതൽ നമ്മൾ നമുക്കുവേണ്ടി ജീവിക്കുന്നതുപേക്ഷിച്ച് അവർക്കായി ജീവിച്ചു തുടങ്ങുമെന്നും പറഞ്ഞുകൊണ്ടാണ് റാണി കത്തെഴുതിത്ത്തുടങ്ങിയത്.

ഒരു സ്ത്രീ ഒരു കുഞ്ഞിനു ജന്മം നൽകുന്ന ദിവസം അവൾ പുനർജനിക്കുകയാണ്. കുഞ്ഞിന്റെ പിറവിക്കുശേഷം ആ സ്ത്രീ ജനിക്കുന്നത് ഒരു അമ്മയായാണ്. ആദിറയുടെ പിറവിയോടെ ക്ഷമയും ശാന്തതയും സഹനശക്തിയും തനിക്കു കൂടിയതായി റാണി അവകാശപ്പെടുന്നു. ഇതൊക്ക ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ എന്നിലുണ്ടായ മാറ്റമാണ്. ഒരു അമ്മയായ ശേഷമുള്ള നിമിഷം മുതൽ ഈ മാറ്റങ്ങൾ എന്നിൽ പ്രകടമാണ്.

ഭയാശങ്കകളൊന്നും അലട്ടാത്ത ഒരു മിടുക്കിക്കുട്ടിയായി കുഞ്ഞിനെ വളർത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ധൈര്യവും, ബുദ്ധിയും അച്ചടക്കവുമുള്ള കുട്ടിയായി അവൾ മാറണമെന്നും. അവളെക്കുറിച്ചോർത്ത് എല്ലാവരും അഭിമാനിക്കുന്ന വിധം അവൾ പെരുമാറട്ടെയെന്നും പിറന്നാൾക്കുട്ടിയെ അനുഗ്രഹിച്ചുകൊണ്ടാണ് റാണി കത്ത് അവസാനിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP