Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ മകളുടേതെന്ന പേരിൽ സൈബർ ലോകത്തു പ്രചരിക്കുന്ന ഫോട്ടോ വ്യാജമെന്നു റാണി മുഖർജി; സോഷ്യൽ മീഡിയയിൽ ഒന്നിലും അക്കൗണ്ടില്ലെന്നും റാണി

എന്റെ മകളുടേതെന്ന പേരിൽ സൈബർ ലോകത്തു പ്രചരിക്കുന്ന ഫോട്ടോ വ്യാജമെന്നു റാണി മുഖർജി; സോഷ്യൽ മീഡിയയിൽ ഒന്നിലും അക്കൗണ്ടില്ലെന്നും റാണി

മുംബൈ: സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം തന്റെ മകളുടേത് അല്ലെന്നു ബോളിവുഡ് താരം റാണി മുഖർജി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നും എനിക്ക് അക്കൗണ്ടില്ലെന്നും താരം വ്യക്തമാക്കി.

റാണിയുടെയും ഭർത്താവ് ആദിത്യ ചോപ്രയുടെയും ഏഴ് മാസം പ്രായമായ മകളുടെ ഫോട്ടോയെന്ന പേരിൽ ഒരു ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. 'അദിര' എന്ന് പേരിട്ടിരിക്കുന്ന കുട്ടിയുടെ നാല് ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ കൊളാഷ് iamranichopra എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.

താരദമ്പതിമാരുടെ ആദ്യത്തെ കുട്ടിയുടെ ചിത്രം എന്ന നിലയിൽ റാണിയുടെ ആരാധകർ ഏറ്റെടുത്തു. എന്നാൽ ആ ചിത്രം വ്യാജമാണെന്നാണു റാണി പറയുന്നത്. ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും റാണി മുഖർജി അംഗമല്ലെന്നും ആ കുട്ടിയുടെ ചിത്രം വ്യാജമാണെന്നും റാണിയുടെ വക്താവ് പറഞ്ഞു.

റാണി മുഖർജി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും അംഗമല്ല. ഒരിക്കലും അവർ സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടായിരുന്നില്ല. പക്ഷേ അവരുടെ പേരിൽ ഒട്ടേറെ വ്യാജ അക്കൗണ്ടുകളുണ്ട്. അത്തരം അക്കൗണ്ടുകളിലെ ഉള്ളടക്കം വ്യാജമാണ്.

2014 ഏപ്രിലിലാണ് റാണി മുഖർജിയും സംവിധായകനും നിർമ്മാതാവുമായ ആദിത്യ ചോപ്രയും വിവാഹിതരായത്. 2015 ഡിസംബർ 9നാണ് അവർക്ക് മകൾ പിറന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP