Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭ്യൂഹങ്ങൾ ഇനിവേണ്ട, റാണി മുഖർജി ഗർഭിണിയാണ്! വാർത്തകൾ ശരിവച്ച് സഹോദര പത്‌നി

അഭ്യൂഹങ്ങൾ ഇനിവേണ്ട, റാണി മുഖർജി ഗർഭിണിയാണ്! വാർത്തകൾ ശരിവച്ച് സഹോദര പത്‌നി

മുംബൈ: ഗർഭിണിയാണെന്ന അഭ്യൂഹങ്ങളെ കുറിച്ച് ബോളീവുഡ് സുന്ദരി റാണി മുഖർജി ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ വാർത്തകൾക്കു സ്ഥിരീകരണവുമായി താരത്തിന്റെ സഹോദരന്റെ ഭാര്യ രംഗത്ത്. പ്രമുഖ ടിവി താരവും റാണിയുടെ സഹോദരൻ രാജയുടെ ഭാര്യയുമായ ജ്യോതി മുഖർജി മുംബൈ മിററിനു നൽകിയ അഭിമുഖത്തിലാണ് വാർത്തകൾ ശരി വച്ചത്.

റാണി മൂന്നു മാസം ഗർഭിണിയാണെന്നും ജനുവരിയിൽ അവർ അമ്മയാകുമെന്നും അഭിമുഖത്തിൽ പറയുന്നു.റണിയും ഭർത്താവ് ആദിത്യയും ഇപ്പോൾ വിദേശത്താണ്. ഒരുമാസത്തോളം നീണ്ട യുകെ സന്ദർശനത്തിനു ശേഷം കഴിഞ്ഞ ആഴ്ച ഇവർ തിരിച്ചെത്തിയെന്നും വീണ്ടും തിരിച്ചു പോയെന്നും റിപ്പോർട്ടുകൾ ഉണ്ട്. താരം ഇപ്പോൾ എവിടെയാണെന്നത് അജ്ഞാതമാണ്.

കഴിഞ്ഞ ഏപ്രിലിൽ ഇറ്റലിയിൽ വച്ചാണ് റാണി മുഖർജി-ആദിത്യ ചോപ്ര വിവാഹം നടന്നത്.ഏപ്രിലിൽ പുറത്തിറങ്ങിയ മർഡാനിയാണ് റാണിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP