Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘടനാ വിരുദ്ധമായി പ്രവർത്തിച്ച സംവിധായകൻ രഞ്ജിത്തിനെതിരേ നടപടിയെടുക്കാൻ ഫിലിം ചേംബർ; രഞ്ജിത്തിന്റെ നടപടി ദുരുദ്ദേശപരമെന്നും സംഘടന

സംഘടനാ വിരുദ്ധമായി പ്രവർത്തിച്ച സംവിധായകൻ രഞ്ജിത്തിനെതിരേ നടപടിയെടുക്കാൻ ഫിലിം ചേംബർ; രഞ്ജിത്തിന്റെ നടപടി ദുരുദ്ദേശപരമെന്നും സംഘടന

ലീല സിനിമയുടെ പബ്ലിസിറ്റി ക്ലിയറൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഘടനാ വിരുദ്ധമായി പ്രവർത്തിച്ച സംവിധായകൻ രഞ്ജിത്തിനെതിരേ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിലിം ചേംബർ.ചേംബറിനെ താറടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് രഞ്ജിത്ത് കോടതിയെ സമീപിച്ചതെന്ന് സംശയമുണ്ടെന്നും സംഘന ആരോപിച്ചു.

ലീല എന്ന സിനിമയുടെ പോസ്റ്ററുകൾ പരിശോധിച്ച് അശ്ലീലമില്ലെന്ന് ബോധ്യപ്പെട്ട് സീൽ ചെയ്തു നൽകേണ്ട ഫിലിം ചേംബർ അധികൃതർ ഇതിനു തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ രഞ്ജിത്ത് കോടതിയെ സമീപിച്ചതിലാണ് ഫിലിംചേംബർ ഭാരവാഹികൾ അതൃപ്തി അറിയിച്ചത്. രഞ്ജിത്തിന്റെ ഹർജി സ്വീകരിച്ച് പോസ്റ്ററുകൾ അംഗീകരിച്ചു സീൽ ചെയ്തു നൽകാൻ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

കഴിഞ്ഞ 31 ന് ലീല എന്ന സിനിമയുടെ പബ്ലിസിറ്റി ക്ലിയറൻസ് നൽകണമെന്നാവശ്യപ്പെട്ട് ക്യാപിറ്റോൾ തീയേറ്റർ അധികൃതർ ഒരു കത്തു മാത്രമാണ് നൽകിയത്. ചിത്രത്തിന്റെ പബ്ലിസിറ്റി ക്ലിയറൻസിന് വേണ്ട പബ്ലിസിറ്റി ഡിസൈനുകൾ ഒന്നും തന്നെ നൽകിയിരുന്നില്ല.വേണ്ടത്ര വിവരങ്ങളില്ലാത്തതിനാൽ പബ്ലിസിറ്റി ഡിസൈനുകളും, ഡിക്ലറേഷനും ചേർത്ത് നൽകാൻ ക്യാപിറ്റോൾ തീയേറ്റർ ഉടമ രഞ്ജിത്തിനെ കത്ത് മുഖേന അറിയിച്ചിരുന്നതായും ഫിലിംചേബർ ഭാരവാഹികൾ പറഞ്ഞു.

സിനിമയുടെ സെൻസറിന് മുമ്പ് ഫിലിം പബ്ലിസിറ്റി കമ്മിറ്റിയുടെ അംഗീകാരം വാങ്ങാൻ പബ്ലിസിറ്റി ഡിസൈനുകൾ സമർപ്പിക്കാതെ കോടതിയെ സമീപിച്ച രഞ്ജിത്ത് അച്ചടക്ക ലംഘനമാണ് കാണിച്ചത്. സംഘടന വിരുദ്ധ നടപടിക്കെതിരെ എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും ഫിലിം ചേംബർ ഭാരവാഹികൾ അറിയിച്ചു.

സിനിമയുടെ പോസ്റ്ററുകൾ സീൽ ചെയ്യുന്നതിനുള്ള അധികാരം സ്വകാര്യ സംഘടനയായ ഫിലിം ചേംബറിൽ നിന്ന് മാറ്റി ചലച്ചിത്ര അക്കാഡമിയെയോ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെയോ ഏൽപിക്കണമെന്നാണ് രഞ്ജിത്തിന്റെ ആവശ്യം.

ലീല സിനിമക്ക് പ്രചരണ അനുമതി കൊടുക്കില്ലെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. ചേംബറിനെതിരെ മാദ്ധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകി കുപ്രചരണം നടത്തുകയാണ് രഞ്ജിത്ത്. കോടതിയുടെ നിർദ്ദേശമനുസരിച്ച് ചിത്രത്തിന് പ്രചരണാനുമതി നൽകിയതായും ഭാരവാഹികൾ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP