Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂർണനഗ്നനായി ബാത്ത് ടബ്ബിൽ കിടക്കുന്ന രൺവീർ സിങിന്റെ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറൽ; ദീപിക അലമാര പൂട്ടി കാൻ ഫെസ്റ്റിവലിന് പോയതോടെ നടന് വസ്ത്രങ്ങളില്ലാതായെന്ന് ആരാധകർ

പൂർണനഗ്നനായി ബാത്ത് ടബ്ബിൽ കിടക്കുന്ന രൺവീർ സിങിന്റെ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറൽ; ദീപിക അലമാര പൂട്ടി കാൻ ഫെസ്റ്റിവലിന് പോയതോടെ നടന് വസ്ത്രങ്ങളില്ലാതായെന്ന് ആരാധകർ

പൂർണനഗ്നനായി ബാത്ത് ടബ്ബിൽ കിടക്കുന്ന രൺവീർ സിങിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. നടന്റെ ഒരു പഴയ ചിത്രമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. രൺവീർ പണ്ട് മോഡലിങിന്റെ ഭാഗമായി എടുത്ത ചിത്രമാണിതെന്നാണ് കരുതുന്നത്.

എന്നാൽ നിറയെ വെള്ളമുള്ള ബാത്ത് ടബ്ബിൽ നഗ്‌നനായി ചുരുണ്ടു കിടക്കുന്ന രൺവീറിന്റെ ഈ ഫോട്ടോയ്ക്ക് കാരണം ദീപികയാണെന്നാണ് സോഷ്യൽമീഡിയുടെ കണ്ടെത്തൽ. ദീപിക കാൻ ഫെസ്റ്റിവലിന് പോയതുകൊണ്ട് രൺവീറിന് വസ്ത്രങ്ങളൊന്നുമില്ലെന്നും, ദീപിക അലമാര പൂട്ടിയെന്നുമാണ് കമന്റുകൾ.

കഴിഞ്ഞയിടയ്ക്ക് ഒരു അവാർഡ് പരിപാടിക്കിടെ റൺവീർ ധരിച്ച വസ്ത്രവും വിമർശനത്തിന് കാരണമായിരുന്നു. ദീപികയുടെ ഏതോ വസ്ത്രമാണ് രൺവീർ ധരിച്ചതെന്നായിരുന്നു ട്രോൾ. അതിനെ പിന്തുടർന്നാണ് പുതിയ ട്രോളുകളും. പക്ഷേ ഫോട്ടോയോ ട്രോളുകളോ യുവ താരത്തെ ബാധിച്ചിട്ടില്ല. ഇതെല്ലാം കൂളായി കാണുന്ന താരം ഷൂട്ടിങും യാത്രകളുമായി അടിച്ചു പൊളിക്കുകയാണെന്നാണ് റിപ്പോർട്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP