Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയിലെ അപാർട്ട്‌മെന്റിൽ മൂന്നു വർഷത്തിനിടെ മോഷ്ടിച്ചത് 49 ലക്ഷത്തിന്റെ വൈദ്യുതി; മീറ്ററിൽ കൃത്രിമത്വം കാട്ടിയപ്പോൾ ഉപഭോഗത്തിന്റെ 87 ശതമാവും കണക്കിൽപ്പെട്ടില്ല; ബോളിവുഡ് നടി രതി അഗ്നിഹോത്രിയും ഭർത്താവും ഒടുക്കം പിടിക്കപ്പെട്ടു

മുംബൈയിലെ അപാർട്ട്‌മെന്റിൽ മൂന്നു വർഷത്തിനിടെ മോഷ്ടിച്ചത് 49 ലക്ഷത്തിന്റെ വൈദ്യുതി; മീറ്ററിൽ കൃത്രിമത്വം കാട്ടിയപ്പോൾ ഉപഭോഗത്തിന്റെ 87 ശതമാവും കണക്കിൽപ്പെട്ടില്ല; ബോളിവുഡ് നടി രതി അഗ്നിഹോത്രിയും ഭർത്താവും ഒടുക്കം പിടിക്കപ്പെട്ടു

മുംബൈ: വൈദ്യുതി മോഷണത്തിന് ബോളിവുഡ് നടി രതി അഗ്‌നിഹോത്രിക്കും വാസ്തു ശിൽപിയായ ഭർത്താവ് അനിൽ വിർവാനിക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. മൂന്നു വർഷത്തിനിടെ വീട്ടിലേക്കുള്ള കണക്ഷൻ വഴി ഇരുവരും 48.96 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടത്തിയതിനാണ് കേസ്.

മുംബൈ നെഹ്റു പ്ലാനിറ്റേറിയത്തിന് സമീപത്തുള്ള സീ ഫേസ് അപ്പാർട്ട്മെന്റിൽ വൈദ്യുതി മീറ്ററിലാണു കൃത്രിമത്വം നടത്തിയത്. ഇതിനായി മീറ്ററിന്റെ പിൻവശത്ത് ഒരു ദ്വാരമിട്ടിരുന്നെന്നും വൈദ്യുതി വകുപ്പ് വിജിലൻസ് തലവൻ ആർ.ജെ. സിങ് പറഞ്ഞു. മീറ്റർ റീഡിങ് 87 ശതമാനത്തോളം കുറച്ചു കാണിക്കുന്ന വിധമാണ് കൃത്രിമം കാണിച്ചിരുന്നത്.

ഇവരുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്. 2013 ഏപ്രിൽ മാസത്തിൽ അഗ്‌നിഹോത്രിയുടെ വീട്ടിൽ 1,77,647 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതിന് പണമടക്കാത്തതിനാൽ ഇലക്ട്രിസിറ്റി അധികൃതർ നോട്ടീസ് നൽകിയിരുന്നു.

മുംബൈയിലെ വോർളി പൊലീസ് സ്റ്റേഷനിൽ ഇല്ക്ട്രിസ്റ്റി ആക്ട് 135 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇലക്ട്രിസ്റ്റി എഞ്ചിനീയറുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രവീൺ പദ്വാൽ പറഞ്ഞു.

പത്ത് വർഷമായി ഈ അപ്പാർട്ട്മെന്റിൽ താമസിക്കുകയാണെന്നും വൈദ്യുതി മോഷണം നടത്തിയിട്ടില്ലെന്നും അനിൽ വിർവാനി പറഞ്ഞു. മുംബൈയിൽ തിരിച്ചെത്തിയാൽ കേസ് നേരിടുമെന്നും അനിൽ കൂട്ടിച്ചേർത്തു. അതേസമയം രതി അഗ്‌നിഹോത്രി വിവാദത്തിൽ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP