Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിമാരെ പ്രഹേളികയായി കണാത്ത ആരെങ്കിലുമുണ്ടെങ്കിൽ രമ്യാ നമ്പീശനെ വിവാഹം ചെയ്യാം; ട്വീറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനും താത്പര്യമില്ലാത്തതുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാകൻ ഉദ്ദേശിക്കുന്നില്ല; നടിക്കുമുണ്ട് ജീവിതകാലയളവ്, അതുകഴിഞ്ഞാൽ മാറിക്കൊടുക്കണമെന്നും തമിഴിലേക്കു ചുവടുമാറ്റിയ രമ്യ

നടിമാരെ പ്രഹേളികയായി കണാത്ത ആരെങ്കിലുമുണ്ടെങ്കിൽ രമ്യാ നമ്പീശനെ വിവാഹം ചെയ്യാം; ട്വീറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനും താത്പര്യമില്ലാത്തതുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാകൻ ഉദ്ദേശിക്കുന്നില്ല; നടിക്കുമുണ്ട് ജീവിതകാലയളവ്, അതുകഴിഞ്ഞാൽ മാറിക്കൊടുക്കണമെന്നും തമിഴിലേക്കു ചുവടുമാറ്റിയ രമ്യ

തിരുവനന്തപുരം: നടിക്കൊരു ജീവികാലയളവുണ്ട്. അതുകഴിഞ്ഞാൽ ഓരോരുത്തരും മാറിക്കൊടുത്തേ പറ്റൂ- പറയുന്നത് രമ്യാ നമ്പീശനാണ്. രമ്യ നമ്പീശനെ മലയാളത്തിന്റെ തിരശ്ശീലയിൽ കണ്ടിട്ട് കുറച്ചായി. മലയാളം മുഖം തിരിച്ചതിൽ, നടിക്ക് ഒട്ടും പരിഭവമില്ല.

സോഷ്യൽ മീഡിയയിൽ സജീവമാകാത്തതിനുള്ള കാരണവും രമ്യ വ്യക്തമാക്കി. ഒത്തിരി ട്വീറ്റ് ചെയ്യുക, പോസ്റ്റ് ചെയ്യുക എന്നിതിലൊന്നും എനിക്ക് താത്പര്യമില്ല. എന്റെ സ്വകാര്യമായ കാര്യങ്ങളൊന്നും പ്രദർശനത്തിന് വെക്കാനും ഉദ്ദേശമില്ല. എനിക്ക് എന്റേതായൊരു പെഴ്സണൽ സ്പേസസ് വേണം. പിന്നെ സോഷ്യൽ മീഡിയയെക്കുറിച്ച് ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണ്. ചിലർ കുറച്ചുകൂടെ ആക്ടീവായിരിക്കും. എനിക്കെന്തായാലും അത്ര ആക്ടീവാകാൻ താത്പര്യമില്ലെന്നും ഗൃഹലക്ഷ്മിക്കു നല്കിയ അഭിമുഖത്തിൽ രമ്യ പറഞ്ഞു.

ജീവിതം, സിനിമ, വിവാഹം എന്നിവയെക്കുറിച്ചെല്ലാം രമ്യ മനസ്സ് തുറക്കുന്നുണ്ട് അഭിമുഖത്തിൽ.നടിയായതുകൊണ്ട് സ്വകാര്യത പോയെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. നമ്മൾ ചെയ്യുന്ന ക്യാരക്ടറിനോട് ആരാധനയോ അതിനോടുള്ള ഇമോഷണൽ ഇമോഷണൽ അറ്റാച്ച്മെന്റോ ഒക്കെ വച്ചിട്ടാവും ആൾക്കാരുടെ പെരുമാറ്റം. അതിനെ തന്ത്രപരമായി നേരിടുകയേ വഴിയുള്ളൂ-രമ്യ പറഞ്ഞു.

നടികളെ ഒരു പ്രഹേളികയായി കാണാതെ അവരെ മനസ്സിലാക്കുന്ന ഒരാൾ ജീവിതത്തിൽ വരണം എന്നാണ് ആഗ്രഹം. അത് എങ്ങിനെ, എപ്പോൾ സംഭവിക്കുമെന്ന് അറിയില്ല. തത്ക്കാലം മനസ്സിൽ അങ്ങിനെ ഒരാളില്ല-രമ്യ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP