Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗത്തിൽ പങ്കെടുക്കാനെത്തിയത് അമ്മയിലെ അംഗമെന്ന നിലയിൽ; നടിയെ ആക്രമിച്ച സംഭവം ചർച്ചയാക്കുമെന്നും രമ്യാ നമ്പീശൻ

യോഗത്തിൽ പങ്കെടുക്കാനെത്തിയത് അമ്മയിലെ അംഗമെന്ന നിലയിൽ; നടിയെ ആക്രമിച്ച സംഭവം ചർച്ചയാക്കുമെന്നും രമ്യാ നമ്പീശൻ

കൊച്ചി: അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയ രമ്യാ നമ്പീശൻ നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യുമെന്ന് വ്യക്താമാക്കി. അഭിപ്രായങ്ങൾ ചർച്ച ചെയ്യുമെന്ന് പറഞ്ഞ രമ്യ വിമൻ ഇൻ കളക്ടീവിന്റെ അഭിപ്രായങ്ങൾ യോഗത്തിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി. നടിയെ ആക്രമിച്ച വിഷയത്തിൽ പോസിറ്റീവായ ചർച്ചയാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തിൽ ചർച്ച ചെയ്ത് ഭൂരിപക്ഷ തീരുമാനം കൈക്കൊള്ളുമെന്നും രമ്യ നമ്പീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിമൻ കളക്ടീവ് ഇൻ സിനിമ ബദൽ സംഘടനയല്ല, ഇത് അമ്മക്കെതിരല്ലെന്നും രമ്യ പറഞ്ഞു. അമ്മയിൽ അംഗമായതിനാലാണ് യോഗത്തിനെത്തിയത്. അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അംഗങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമെ ഇന്നത്തെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യുകയുള്ളുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞിരുന്നു. ഇരുവരും അമ്മയുടെ സജീവ പ്രവർത്തകർ. ആരുടെയും പക്ഷം ചേരാൻ അമ്മ തയ്യാറല്ല. ഇക്കാര്യത്തിൽ അമ്മയിൽ വിഭാഗീയതയുണ്ടെന്ന തരത്തിൽ ഉയരുന്ന പ്രചരണം ശരിയല്ല. അംഗങ്ങൾ തമ്മിലുള്ള വ്യക്തിപരമായ തർക്കത്തിൽ അമ്മ ഇടപെടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ നടി ആക്രമിക്കപ്പെട്ടതും ദിലീപിന്റെ മൊഴിയെടുക്കലും ചർച്ചയായി. എക്സിക്യൂട്ടീവിലെ രണ്ടു വനിതാ പ്രതിനിധികളിൽ ഒരാൾ ഇന്നലെ പങ്കെടുത്തില്ലായിരുന്നു. ഇന്നുനടക്കുന്ന ജനറൽ ബോഡി യോഗത്തിൽ കൂടുതൽ ചർച്ച നടക്കുമെന്നും ഉച്ചയ്ക്ക്ശേഷം ഔദ്യോഗികമായി വിവരങ്ങൾ അറിയിക്കാമെന്നാണ് ഇടവേള ബാബു അറിയിച്ചത്. ഇന്നലെ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ രമ്യ നമ്പീശൻ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധം ഉയർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP