Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ല; അസൗകര്യമാണ് അറിയിച്ചതെന്ന് രൺജി പണിക്കർ

ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ല; അസൗകര്യമാണ് അറിയിച്ചതെന്ന് രൺജി പണിക്കർ

കൊച്ചി: താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞതായുള്ള ഷാജി കൈലാസിന്റെ വാദത്തിനെതിനെ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ രൺജി പണിക്കർ രംഗത്ത്. മോഹൻലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രൺജി പണിക്കർ പറയുന്നത്.

മമ്മൂട്ടി അസൗകര്യമാണ് അറിയിച്ചതെന്നും മോഹൻലാലിനൊപ്പം അഭിനയിക്കില്ല എന്നല്ല പറഞ്ഞതെന്നും രൺജി വിശദീകരിക്കുന്നു. ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തയ്യാറല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയതോടെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഷാജി കൈലാസ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടിയുള്ള രണ്ട് അസ്സൽ കഥാപാത്രങ്ങളെ ഉണ്ടാക്കിയ ശേഷമാണ് ആ ചിത്രത്തിന് വേണ്ടി രൺജിയും രഞ്ജിതും കഥയുണ്ടാക്കിയിരുന്നതെന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു. മോഹൻലാലും മമ്മൂട്ടിയും ചെയ്താൽ മാത്രമേ ആ കാരക്ടേഴ്‌സും സിനിമയും സാധ്യമാകൂ. പക്ഷേ മോഹൻലാലിന്റെ കൂടെ അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി അങ്ങനെ നിലപാട് വ്യക്തമാക്കിയതോട് ആ പ്രൊജക്ട് ഉപേക്ഷിച്ചതായും, തനിക്ക് വലിയ മാനസിക പ്രയാസമായി ഈ സംഭവങ്ങളെന്നും ഷാജി കൈലാസ് വ്യക്തമാക്കിയിരുന്നു.

ഇരുവരെയും സിനിമയിൽ അവതരിപ്പിക്കാമെന്ന ആശയം താനും രഞ്ജിത്തുമാണ് ഷാജി കൈലാസിനോട് പറഞ്ഞതെന്ന് രൺജി പറയുന്നു. ആശവിനിമയത്തിലെ പാളിച്ചയാകാം ഷാജി കൈലാസിൽ നിന്നും അത്തരമൊരു കാര്യം പുറത്തുവരാൻ ഇടയായതെന്നും അദ്ദേഹം വ്യക്തമാക്കി. ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നാകുന്നതായുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. എന്നാൽ പിന്നീടിത് സംവിധായകൻ ഉപേക്ഷിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിവാദത്തിനിടയാക്കിയ മറുപടി ഷാജി കൈലാസ് നൽകിയത്. ഇരു താരങ്ങളെയും ലക്ഷ്യമിട്ട് ഒരുക്കിയ കഥയും കഥാപാത്രങ്ങളുമായതിനാൽ മറ്റു താരങ്ങളെ നിരത്തി ചിത്രം മുന്നോട്ട് കൊണ്ടുപോകേണ്ടെന്നായിരുന്നു ഷാജി കൈലാസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP