Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ പേരിൽ അറിയപ്പെടേണ്ട ചിത്രമല്ല പസങ്ക2; ചിത്രത്തിൽ താൻ അതിഥി താരം; തന്റെ കട്ടൗട്ടുകൾ ഒഴിവാക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് സൂര്യ

തന്റെ പേരിൽ അറിയപ്പെടേണ്ട ചിത്രമല്ല പസങ്ക2; ചിത്രത്തിൽ താൻ അതിഥി താരം; തന്റെ കട്ടൗട്ടുകൾ ഒഴിവാക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് സൂര്യ

സൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് പസങ്ക 2. ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് സൂര്യയുടെ ആരാധകർ. എന്നാൽ റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുമ്പിൽ തന്റെ കട്ടൗട്ടുകളോ ബാനറുകളോ സ്ഥാപിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ് സൂര്യ.

ചിത്രത്തിൽ താനൊരു അതിഥി താരമാണെന്നും തന്റെ പേരിൽ അറിയപ്പെടേണ്ട ചിത്രമല്ല പസങ്ക 2 എന്നും സൂര്യ പറയുന്നു.പ്രീയപ്പെട്ട ആരാധകർ ചെന്നൈയിലെ ആളുകൾക്ക് നടത്തിവരുന്ന പ്രവർത്തനം എനിക്ക് നന്നായറിയാം. അതിനായി എന്റെ എല്ലാവിധ സഹായങ്ങളും നൽകും. എന്നാൽ എന്റെ ബാനറുകൾക്കും കട്ടൗട്ടുകൾക്കും വേണ്ടി പണം ചെലവാക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഇക്കാര്യം മുൻപും താൻ പറഞ്ഞിട്ടുണ്ട്. ആ തുകയും നമുക്ക് ചെന്നൈയിലെ ദുരിത ബാധിതർക്ക് നൽകാമെന്നും സൂര്യ പറയുന്നു.

കുട്ടികൾക്കുവേണ്ടി ദേശിയ പുരസ്‌കാര ജേതാവ് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പസങ്ക 2. ചിത്രത്തിൽ അതിഥി വേഷത്തിലാണ് സൂര്യയും അമല പോളും എത്തുന്നത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റർടെയ്ന്മെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ബിന്ദു മാധവിയാണ് ചിത്രത്തിലെ നായിക.ഡിസംബർ 24നാണ് പസങ്ക 2 തിയറ്ററുകളിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP