Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഇഎൽടിഎസ് പാസായി യുകെയിലേക്കോ ഓസ്‌ട്രേലിയയിലേക്കോ പോകാൻ ആഗ്രഹിച്ചിരുന്ന രേഷ്മയെ കാത്തിരുന്നത് മലയാള സിനിമയുടെ നായികയാവാനുള്ള യോഗം; ആലുവ രാജഗിരി ആശുപത്രിയുടെ പരസ്യത്തിലെ മുഖം ഇഷ്ടപ്പെട്ട് സംവിധായകൻ വിളിച്ചപ്പോൾ താരമായി; എതാനും മാസം മുമ്പുവരെ ആരും തിരിച്ചറിയാത്ത ഒരു നേഴ്‌സ് അങ്കമാലി ഡയറീസിലൂടെ സൂപ്പർ ഹിറ്റായ കഥ

ഐഇഎൽടിഎസ് പാസായി യുകെയിലേക്കോ ഓസ്‌ട്രേലിയയിലേക്കോ പോകാൻ ആഗ്രഹിച്ചിരുന്ന രേഷ്മയെ കാത്തിരുന്നത് മലയാള സിനിമയുടെ നായികയാവാനുള്ള യോഗം; ആലുവ രാജഗിരി ആശുപത്രിയുടെ പരസ്യത്തിലെ മുഖം ഇഷ്ടപ്പെട്ട് സംവിധായകൻ വിളിച്ചപ്പോൾ താരമായി; എതാനും മാസം മുമ്പുവരെ ആരും തിരിച്ചറിയാത്ത ഒരു നേഴ്‌സ് അങ്കമാലി ഡയറീസിലൂടെ സൂപ്പർ ഹിറ്റായ കഥ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആലുവ രാജഗിരി ആശുപത്രിയിലെ നേഴ്സായ രേഷ്മ രാജൻ ഇപ്പോൾ വെറും നേഴ്സല്ല .... മലയാളിയുടെ ലിച്ചിയാണ്. അങ്കമാലി ഡയറീസെന്ന സൂപ്പർ ഹിറ്റിലൂടെ ആരും തിരിച്ചറിയുന്ന സുന്ദരിയായി മാറുകയാണ് കേരളക്കരയിൽ ഈ സുന്ദരി. ഐഇഎൽടിഎസ് പാസായി വിദേശത്ത് നേഴ്‌സാകുകയെന്നതായിരുന്നു കെസി രാജനെന്ന രാഷ്ട്രീയക്കാരന്റെ മകളുടെ ഏറ്റവും വലിയ ആഗ്രഹം. അച്ഛന്റെ മരണമുണ്ടാക്കിയ വേദന ഇപ്പോഴുമുണ്ട്. അതിനിടെയിലും വെള്ളിത്തിരയിലെ താരമായത് ആഘോഷിക്കുകയാണ് ഈ സുന്ദരി.

രാജഗിരി ആശുപത്രിയിൽ എമർജൻസി വിഭാഗത്തിലെ നഴ്സാണ്.ആശുപത്രിയുടെ പരസ്യത്തിൽ എന്റെ ഫോട്ടോയും ഉണ്ടായിരുന്നു. കേരളത്തിൽ പല ഭാഗത്തും വെച്ച ഹോർഡിങ്ങിലാണ് ലിജോ ചേട്ടൻ എന്റെ ഫോട്ടോ കാണുന്നത്. പിന്നീട് എനിക്ക് ഫ്രൈഡേ ഫിലിംസിൽ നിന്ന് ഓഡീഷനായി കോൾ വരികയായിരുന്നുവെന്ന് സിനിയിലേക്കെത്തിയ വഴിയെ കുറിച്ച് ലിച്ചി പറയുന്നത്. കള്ളുകുടിച്ച് പെപ്പയോടൊപ്പുമുള്ള സീനഭിനയിക്കാനാണ് ഏറ്റവും കൂടുതൽ വിഷമിച്ചത്.-രേഷ്മ പറയുന്നു.

വിദേശത്ത് പോയി ജോലി ചെയ്ത് ലൈഫ് സെറ്റിലാക്കാനായിരുന്നു പ്ലാൻ. ഫ്രൈഡേ ഫിലിംസിൽ നിന്ന് കോൾ വന്നപ്പോൾ തന്നെ ഞെട്ടിപ്പോയി. നായികയുടെ റോളാണെന്ന് കൂടി കേട്ടപ്പോൾ ശരിക്കും എക്സൈറ്റഡായി. ഹാൾടിക്കറ്റ് പോലുമില്ലാതെ പരീക്ഷ എഴുതിയിട്ടുണ്ട്. അപ്പോൾ പോലും ടെൻഷനടിക്കാത്ത ആളായിരുന്നു ഞാൻ. പക്ഷേ ക്യാമറയ്ക്ക് മുമ്പിൽ നിന്നപ്പോൾ ഒരുപാട് ടെൻഷൻ അടിച്ചു. ലിജോ ചേട്ടനും വിനോദ് ചേട്ടനും വിജയ് ചേട്ടനും ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു. സിനിമയിലെ 86 പേരും പുതുമുഖങ്ങളാണെന്നുള്ള കാര്യമാണ് സത്യം പറഞ്ഞാൽ അല്പം ടെൻഷൻ കുറയ്ക്കാൻ സഹായിച്ചത്-നടി പറയുന്നു.

നിരവധി ഓഫറുകൾ വരുന്നുണ്ടെന്നും നല്ല റോൾ ലഭിച്ചാൽ അടുത്ത സിനിമ ഉടനുണ്ടാകുമെന്നും താരം പറഞ്ഞു. വിവാഹത്തെ കുറിച്ച് തൽക്കാലം ചിന്തിക്കുന്നില്ല നല്ല സിനിമകളിൽ അഭിനയിക്കാലാണ് ലക്ഷ്യമെന്നും അങ്കമാലി ഡയറീസിലെ ലിച്ചിയെ അതി ഗംഭീരമാക്കിയ താരം വിശദീകരിക്കുന്നു. ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. പക്ഷേ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ലിച്ചിയെന്നാണ് ഇപ്പോൾ പലരും വിളിക്കുന്നത്. ലിച്ചിയെ എല്ലാവരും സ്വീകരിച്ചതിന്റെ ഏറ്റവും വലിയ തെളിവാണത്. അതുകൊണ്ട് തന്നെ ലിച്ചിയുടെ സ്വീകാര്യത തകർക്കാത്ത കഥാപാത്രത്തെ തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹവും-രേഷ്മ പറഞ്ഞു.

സ്‌കൂളിൽ പഠിക്കുന്ന ടൈമിലൊന്നും അഭിനയി്ചിട്ടേ ഇല്ല. പ്ലസ്ടുവിനു പഠിക്കുന്ന സമയത്ത് ഒന്ന് രണ്ട് സ്‌കിറ്റിലൊക്കെ തല കാണിച്ചിട്ടുണ്ട്. അതിലൊക്കെ ബെഞ്ചു പോക്കുന്ന സീനിലും വെള്ളം കൊടുക്കുന്ന സീനിലും മാത്രം. എന്റെ കൂട്ടുകാരൊക്കെ കളിയാക്കുമായിരുന്നു. നിനക്ക് ഒന്നുമല്ലെങ്കിൽ ഒരു ചൂയിങമെങ്കിലും ചവച്ചൊണ്ടു നിന്നുകൂടെ അങ്ങനെയെങ്കിലും മുഖത്തൊരു എക്സ്പ്രഷൻ വരട്ടെയെന്ന്. ഇപ്പോഴാണ് ഞാൻ ലിച്ചിയെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അതിനു മുമ്പ് എന്റെ മേൽവിലാസം രാജന്റെ മകൾ എന്നതായിരുന്നു. അച്ഛൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം ഹൈബി ഈഡൻ എംഎൽഎ വിളിച്ചിരുന്നു. സിനിമ കണ്ടിരുന്നു. കെ.സി. രാജൻ ചേട്ടന്റെ മകളാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പൻ മരിച്ചിട്ടു മൂന്നു വർഷമാകുന്നു. എന്റെ റിസൽട്ട് വന്നതിന്റെ അന്നാണ് അപ്പൻ മരിക്കുന്നത്-നടി പറയുന്നു.

അപ്പൻ അവസാനമായി ചികിത്സയിലായിരുന്ന ഹോസ്പിറ്റലിലാണ് ഞാൻ ആദ്യമായി ജോലിക്കു കയറുന്നത്. അപ്പൻ എപ്പോഴും പറയുമായിരുന്നു, നീ പഠിച്ച് ജോലി കിട്ടിയിട്ടു വേണം എനിക്ക് ഫ്ളയിറ്റിലൊക്കെ കയറാൻ എന്ന്. അങ്കമാലി ഡയറീസിന്റെ പ്രൊമോഷനു വേണ്ടി ദുബായിലേക്ക് യാത്ര ചെയ്യുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അപ്പൻ ഇവിടൊക്കെ തന്നെയുണ്ട്. ഇവിടെങ്കിലുമിരുന്ന് കാണുന്നുണ്ടാകും.-താരം വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP