Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നസീറിന്റെ പ്രതീക്ഷ വെറുതെയായി; നടി രശ്മി സോമൻ വീണ്ടും വിവാഹിതയായി; ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം

നസീറിന്റെ പ്രതീക്ഷ വെറുതെയായി; നടി രശ്മി സോമൻ വീണ്ടും വിവാഹിതയായി; ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം

തൃശൂർ: ചലച്ചിത്ര-സീരിയൽ താരം രശ്മി സോമൻ വീണ്ടും വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞയാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഗൾഫിൽ ഉദ്യോഗസ്ഥനായ ഗോപിനാഥനാണ് രശ്മിയുടെ വരൻ. ഗുരുവായൂർ ക്ഷേത്രത്തിന് തൊട്ടടുത്ത് താമസിക്കുന്ന രശ്മിയും വിവാഹസംഘവും മുഹൂർത്തത്തിന് തൊട്ടുമുമ്പ് മാത്രമാണ് ക്ഷേത്രത്തിലെത്തിയത്. ഭർത്താവിനൊപ്പം ഗൾഫിലേക്ക് പോകാനണ് രശ്മിയുടെ പരിപാടി.

പഠനകാലത്ത് ടിവി സീരിയലുകളിലുടെയാണ് രശ്മി അഭിനയരംഗത്ത് സജീവമായത്. തുടർന്ന് സീരിയൽ സംവിധായകൻ എ എം നസീറിനെ രശ്മി വിവാഹം കഴിച്ചു. പിന്നീട് ഈ ദമ്പതികൾ വിവാഹമോചനം നേടുകയും ചെയ്തിരുന്നു.

ഈ ബന്ധം പിരിഞ്ഞതിന് ശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന രശ്മി ഒരു കുക്കറി ഷോയുമായി വീണ്ടും മിനിസ്‌ക്രീനിലെത്തിയിരുന്നു. പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബ് എന്ന ചിത്രത്തിലൂടെയാണ് രശ്മി സിനിമയിലെത്തിയത്. 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിൽ നായികയായി.

എ എം നസീറിന്റെ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞപ്പോഴും നസീറിന്റെ സീരിയലുകളിലൂടെ രശ്മി അഭിനയം തുടർന്നു. പിന്നീട് താരകുടുംബങ്ങളിലെ പതിവുപോലെ ഇരുവരും തമ്മിൽ പിരിഞ്ഞു.

വിവാഹ മോചനം നേടിയെങ്കിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയിരുന്നില്ല. അഭിമുഖത്തിന് എത്തുന്നവരോട് തങ്ങളുടെ വ്യക്തി ജീവിതത്തിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതുകൊണ്ട് ഇരുവരുടെയും സ്വകാര്യ ജീവിതത്തിന് വേണ്ടത്ര സ്വകാര്യതയും ലഭിച്ചു. രശ്മിയെ കുറിച്ച് ചോദിക്കുമ്പോൾ തങ്ങൾ പിരിഞ്ഞിട്ടില്ലെന്നും പുറത്ത് എംബിഎ പഠിക്കാൻ പോയിരിക്കുകയുമാണെന്നാണ് നസീർ പറഞ്ഞിരുന്നത്.

എംബിഎ പഠിക്കാൻ പോയ രശ്മി ഉയർന്ന മാർക്കോടെ പാസാകുകയും ചെയ്തു. ടി എസ് സജിയുടെ പെൺമനസ്സിൽ എന്ന സീരിയലിലൂടെ അഭിനയത്തിലേക്കു മടങ്ങുകയും ചെയ്തു. രശ്മി എന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു നസീർ എന്നാണ് റിപ്പോർട്ടുകൾ.

അതിനിടെയാണ്, കഴിഞ്ഞ ദിവസം രഹസ്യമായി രശ്മിയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്ത പുറത്തുവന്നത്. രശ്മിയുടെ വിവാഹം കഴിഞ്ഞ കാര്യം നസീർ അറിഞ്ഞില്ലെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP