Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടി സുഹാസിനിയും തിരക്കഥാരചനയിലേക്ക്; വികാസ് ബാലിന്റെ 'ക്യൂൻ' തമിഴിൽ സംവിധാനം ചെയ്യുന്നതു രേവതി

നടി സുഹാസിനിയും തിരക്കഥാരചനയിലേക്ക്; വികാസ് ബാലിന്റെ 'ക്യൂൻ' തമിഴിൽ സംവിധാനം ചെയ്യുന്നതു രേവതി

ടി സുഹാസിനി ആദ്യമായി ഒരു ചിത്രത്തിനു തിരക്കഥ ഒരുക്കുന്നു. നടി രേവതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് സുഹാസിനി തിരക്കഥ രചിക്കുന്നത്.

തമിഴ് ചിത്രത്തിനായാണ് ഇരുവരും കൈകോർക്കുന്നത്. വികാസ് ബാലിന്റെ ക്യൂൻ എന്ന ഹിന്ദി ചിത്രമാണ് ഇവർ റീമേക്ക് ചെയ്യുന്നത്.

രേവതി സംവിധായികയാകുന്നത് ഇംഗ്ലീഷ് ചിത്രമായ മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ്. ഹിന്ദിയിൽ ഫിർ മിലേംഗ, മുംബൈ കട്ടിങ് എന്നീ ചിത്രങ്ങളും മലയാളത്തിൽ മകളുമാണ് രേവതി സംവിധാനം ചെയ്ത ചിത്രങ്ങൾ. റെഡ് ബിൽഡിങ് വേർ ദി സൺ സെറ്റ്‌സ് എന്ന ഹ്രസ്വ ചിത്രവും രേവതി ഒരുക്കിയിട്ടുണ്ട്. പുതിയ ചിത്രം നിർമ്മിക്കുന്നതു ത്യാഗരാജാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP