Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊക്കെയ്ൻ ഉണ്ടോ ആഷിക്കേ, ഒരു കഞ്ചാവ് എടുക്കാൻ എന്ന് ചോദ്യം! നിങ്ങളുടെ കൈയിൽ കോമൺസെൻസ് ഉണ്ടാകുമോ എന്ന് ചോദിച്ച് റിമ കല്ലിങ്കലിന്റെ ഉഗ്രൻ മറുപടി

കൊക്കെയ്ൻ ഉണ്ടോ ആഷിക്കേ, ഒരു കഞ്ചാവ് എടുക്കാൻ എന്ന് ചോദ്യം! നിങ്ങളുടെ കൈയിൽ കോമൺസെൻസ് ഉണ്ടാകുമോ എന്ന് ചോദിച്ച് റിമ കല്ലിങ്കലിന്റെ ഉഗ്രൻ മറുപടി

ർത്താവിനെ കുറ്റം പറഞ്ഞാൽ ഏതൊരു ഭാര്യയ്ക്കായാലും വേദനിക്കും. അതുകൊണ്ട് തന്നെയാണ് ഭർത്താവിനെ കുറിച്ച് കുറ്റംപറഞ്ഞപ്പോൾ മടിച്ചു നിൽക്കാതെ പ്രതികരിക്കാൻ റിമ കല്ലിങ്കൽ തയ്യാറായത്. ആഷിഖ് അബുവിനെ കളിയാക്കിയ ആൾക്ക് അതേനാണയത്തിൽ റിമ കല്ലിങ്കൽ മറുപടി നൽകി. സമൂഹ്യ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്ന ചുരുക്കം ചില നടിമാരുടെ കൂട്ടത്തിലാണ് റിറ. അതുകൊണ്ട് ത്‌ന്നെയാണ് ആഷിഖിനെ കുറ്റംപറഞ്ഞപ്പോൾ അതേ നാണയത്തിൽ റിമ മറുപടി നൽകിയതും.

മദർ തെരേസയ്‌ക്കെതിരെ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് നടത്തിയ വിവാദപ്രസ്താവനയോട് അനുബന്ധിച്ച് റിമ കല്ലിങ്കൽ ഫേസ്‌ബുക്കിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് താഴെ റിമയെ പിന്തുണച്ചും എതിർത്തും നിരവധി കമന്റുകൾ വന്നു. ഇതിലൊരാളാണ് റിമയെ കളിയാക്കി 'കൊക്കെയ്ൻ ഉണ്ടോ ആഷിക്കേ,,, ഒരു കഞ്ചാവ് എടുക്കാൻ,,,, എന്ന് കമന്റ് ചെയ്തത്. എന്നാൽ, വെറുതേ വിട്ടുകളയാൻ റിമയ്ക്ക് ഉദ്ദേശ്യമില്ലയായിരുന്നു. അതുകൊണ്ട് ഉഗ്രൻ മറുപടിയും നൽകി.

'കൊക്കെയ്‌നും ഇല്ല കഞ്ചാവും ഇല്ല ! നിങ്ങളുടെ കൈയിൽ കുറച്ച് കോമൺസെൻസ് ഉണ്ടാകുവോ? അത്യാവശ്യം ഇപ്പോ അതാ! ഇതിന് മാത്രമല്ല റിമയുടെ പോസ്റ്റിന് താഴെ വരുന്ന മിക്ക ചോദ്യങ്ങൾക്കും റിമ മറുപടി നൽകുന്നുണ്ട്. തന്റെ മതം മാനുഷികത ആണെന്നും മറ്റൊരു മതത്തിനെക്കുറിച്ചും തനിക്ക് അറിയേണ്ട കാര്യമില്ലെന്നും റിമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP