Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത; സംവിധായകൻ രഞ്ജിത്തിനെ 'ആറാം തമ്പുരാനി'ലെ ഡയലോഗ് ഓർമ്മിപ്പിച്ച് കൊട്ടി റിമ കല്ലിങ്കൽ

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത; സംവിധായകൻ രഞ്ജിത്തിനെ 'ആറാം തമ്പുരാനി'ലെ ഡയലോഗ് ഓർമ്മിപ്പിച്ച് കൊട്ടി റിമ കല്ലിങ്കൽ

കൊച്ചി: സൈബർ ലോകത്തെ ഇപ്പോഴത്തെ ചർച്ച സ്ത്രീവിരുദ്ധതയെ കുറിച്ചാണ്. താൻ ഇനി സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന പൃഥ്വിരാജിന്റെ നിലപാടാണ് ഇത്തരമൊരു ചർച്ചക്ക് ഇടയാക്കിയത്. അക്രമിക്കപ്പെട്ട നടി പുതുതായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന ദിവസമാണ് പൃഥ്വി അപ്രകാരം പറഞ്ഞത് എന്നതും ആ പ്രസ്താവനയ്ക്ക് സവിശേഷം പ്രാധാന്യം നൽകി. പൃഥ്വിയുടെ പ്രഖ്യാപനം സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയിൽ തന്റെ സിനിമയിലെ സംഭാഷണം സ്ത്രീവിരുദ്ധമെന്ന് നൽകിയതിനെതിരേ സംവിധായകൻ രഞ്ജിത്ത് പ്രതികരിച്ചിരുന്നു. ഇതോടെ രഞ്ജിത്തിനെ വിമർശിച്ചും നിരവധിപേരെത്തി.

വാർത്തയെഴുതിയ പ്രേംചന്ദിന്റെ ഭാര്യാപിതാവ് ടി.ദാമോദരൻ എഴുതിയ സിനിമകളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ ആര് തിരുത്തുമെന്നും രഞ്ജിത്ത് തിരിച്ചുചോദിച്ചിരുന്നു. രഞ്ജിത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. നിരവധി പേർ സംവിധായകനെ എതിർത്ത് രംഗത്തെത്തി. ഇതേക്കുറിച്ച് രഞ്ജിത്തിനെ വിമർശിച്ച് നടി റിമ കല്ലിങ്കൽ രംഗത്തെത്തി.

'ഞാനാര്' എന്ന മനുഷ്യന്റെയുള്ളിലെ അന്വേഷണത്തെക്കുറിച്ച് 'ആറാം തമ്പുരാനി'ലെ പ്രധാനകഥാപാത്രത്തെക്കൊണ്ട് സംസാരിപ്പിച്ച രഞ്ജിത്ത് അറിയാൻ എന്ന രീതിയിലാണ് റിമയുടെ കുറിപ്പ്.

പൃഥ്വിയുടെ നിലപാട് വലിയ അഭിനന്ദനം അർഹിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകൾക്ക് മുകളിൽ സമഗ്രാധിപത്യമുണ്ടെന്ന തരത്തിൽ വളർത്തപ്പെടുന്ന പുരുഷന്മാരുള്ള സമൂഹത്തിൽ പൃഥ്വിക്ക് അതിനപ്പുറം കാണാനായത് പ്രശംസിക്കപ്പെടേണ്ടതാണ്. 'അറിവിന്റെ ഗിരിനിരകൾ കീഴടക്കുമ്പൊഴും ഒരുവന്റെയുള്ളിൽ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, ഞാനാര്?. അതിന്റെ അർഥമറിയുക എന്നതാണ് ഓരോ മനുഷ്യാത്മാവിന്റെയും ജീവിതനിയോഗം' തന്റെ ഏറ്റവും ജനപ്രീതി നേടിയ സിനിമകളിലൊന്നിൽ സംവിധായകൻ രഞ്ജിത്ത് എഴുതിയതാണിത്. സ്ത്രീത്വത്തെ മനസിലാക്കുകയും അറിയുകയും ചെയ്യുകയാണ് അതിന്റെ ഒരുതലം. പ്രപഞ്ചത്തിന്റെ തുലനാവസ്ഥയെക്കുറിച്ച് മനസിലാക്കുകയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP