Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

19 വെടിയുണ്ടകളും നിരായുധയായ ഒരു സത്രീയും; മാവോയിസ്റ്റ് വേട്ടയിൽ കൊല്ലപ്പെട്ട അജിതയുടെ ചിത്രം ഷെയർ ചെയ്ത് റിമാ കല്ലിങ്കൽ; കടുത്ത വിമർശനം ഉന്നയിച്ച് ഒരു കൂട്ടർ

19 വെടിയുണ്ടകളും നിരായുധയായ ഒരു സത്രീയും; മാവോയിസ്റ്റ് വേട്ടയിൽ കൊല്ലപ്പെട്ട അജിതയുടെ ചിത്രം ഷെയർ ചെയ്ത് റിമാ കല്ലിങ്കൽ; കടുത്ത വിമർശനം ഉന്നയിച്ച് ഒരു കൂട്ടർ

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടക്കംമുതൽ ശ്രദ്ധേയയായ റിമ കല്ലിങ്കൽ റാണി പത്മിനിക്ക് ശേഷമുള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രമായിരുന്നു'കാടു പൂക്കുന്ന നേരം. ഡോ. ബിജുവാണ് സംവിധാനം ചെയ്ത ചിത്രത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്കായി വനത്തിലേക്ക് പോകുന്ന ഒരു പൊലീസുകാരന്റെ കഥയാണ് പറയുന്നത്. ഒരു ആക്ടിവിസ്റ്റിന്റെ വേഷത്തിലാണ് റിമ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗോവ ചലച്ചിത്രമേളയടക്കം ഇതിനോടകം പ്രദർശിപ്പിച്ച ചിത്രം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനിടയിൽ കേരളത്തിലെ നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസ് വെടിവെപ്പിൽ മാവോയിസ്റ്റുകൾ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തിയിരിക്കുകയാണ്.

കുപ്പുസാമി ദേവരാജിനൊപ്പം കൊല്ലപ്പെട്ട അജിത പരമേശ്വരന്റെ മൃതദേഹത്തിന്റെ പൊലീസ് പുറത്തുവിട്ട ചിത്രവും ഒരു ചെറുകുറിപ്പുമാണ് റിമ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. 19 വെടിയുണ്ടകളും ഒരു നിരായുധയായ സ്ത്രീയും എന്നാണ് ചിത്രത്തോടൊപ്പമുള്ള ഒറ്റ വരി.19 തവണ അജിതയ്ക്ക് വെടിയേറ്റിരുന്നു. നടി ചിത്രം പങ്കുവച്ചതോടെ വിമർശനവുമായി ഒരു കൂട്ടർ രംഗത്തെത്തിയിട്ടുണ്ട്.

തങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിനിടെയാണ് മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതെന്ന് പറയുമ്പോഴും അതിന് വിശ്വസനീയമായ ഒരു വിശദീകരണം നൽകാൻ പൊലീസിന് ആയിട്ടില്ല. കുപ്പു ദേവരാജിന്റെ ശരീരത്തിൽ വെടിയുണ്ട ഏറ്റതിന്റെ 11 പാടുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കാവേരി എന്ന അജിത പരമേശ്വരന്റെ ശരീരത്തിൽ വെടിയേറ്റ 19 മുറിവുകളും. സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP