Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭ്യൂഹങ്ങൾക്ക് വിരാമം; റാണി പത്മിനിയിൽ മഞ്ജു ഉണ്ടെന്ന് വ്യക്തമാക്കി ആഷിക് രംഗത്ത്

അഭ്യൂഹങ്ങൾക്ക് വിരാമം; റാണി പത്മിനിയിൽ മഞ്ജു ഉണ്ടെന്ന് വ്യക്തമാക്കി ആഷിക് രംഗത്ത്

പ്രതിഫലം കൂട്ടിചോദിച്ചതിലൂടെ ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനിയിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് സംവിധായകൻ ആഷിക് അബു രംഗത്തെത്തി.സിനിമയിൽ അഭിനയിക്കുന്നതിന് ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് മഞ്ജുവിനെ ഒഴിവാക്കിയെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആഷിഷ് അബു പ്രതികരിച്ചു.

കൂടാതെ ചിത്രത്തിലേക്ക് ആഷിക് അബു കാസ്റ്റിങ് കോൾ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ നടത്തിയിട്ടുമുണ്ട്. മഞ്ജുവിന്റെയും റിമയുടെയും കുട്ടിക്കാലം അവതരിപ്പിക്കാൻ രൂപസാദൃശ്യമുള്ള പെൺകുട്ടികളെ തേടിയാണ് ഇത്. ഇതോടെ റാണി പത്മിനിയിൽ മഞ്ജുവും റിമയും തന്നെ ടൈറ്റിൽ റോളിലെത്തുമെന്ന് ഉറപ്പായി.

മഞ്ജു വാര്യറും റിമ കല്ലിങ്കലും തന്നെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നതെന്നും സിനിമയുടെ ചിത്രീകരണം ഏപ്രിൽ പകുതിയോടെ ആരംഭിക്കുമെന്നും ആഷിക് പറഞ്ഞു.അപരിചിതരായ രണ്ടു സ്ത്രീകളുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടുപേർക്കും രണ്ട് ലക്ഷ്യങ്ങളാണ്. കൊച്ചിയിൽനിന്നു തുടങ്ങി ഡൽഹി വഴി ഹിമാചൽ പ്രദേശിലേക്കും ജമ്മുകശ്മീരിലേക്കും നീളുന്ന യാത്രയാണത്. ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഒരു ഫീൽഗുഡ് ട്രാവൽമൂവിയായിരിക്കും റാണിപത്മിനിയെന്ന് ആഷിക് പറയുന്നു.

'ഇതിൽ നായകനെന്നു പറയാവുന്ന ഒരാളില്ല. രണ്ടു സ്ത്രീകളെ, അവരുടെ ജീവിതത്തെ, അനുഭവങ്ങളെ ഒക്കെക്കുറിച്ചാണ് ഈ ചിത്രം. നമുക്ക് മൾട്ടി സ്റ്റാർ നായകസിനിമകളുണ്ട്. പക്ഷെ മൾട്ടിസ്റ്റാർനായികാ സിനിമയെന്നു പറയാൻ അധികമൊന്നുമില്ല. അത്തരമൊരു പരീക്ഷണമാണ് റാണിപത്മിനി.ഗാങ്‌സ്റ്ററിനു ശേഷം ആഷിക് സംവിധാനം ചെയ്യുന്ന റാണിപത്മിനി മഞ്ജുവിന്റെ തിരിച്ചുവരവിലെ മൂന്നാമത്തെ സിനിമയാണ്. ശ്യാം പുഷ്‌കരനാണ് തിരക്കഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP