Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിന് പിറന്നാൾ സമ്മാനമായി അരക്കോടിയുടെ കാർ സമ്മാനിച്ച് ജനീലിയ; റിതേഷ് ദേശ്മുഖിന് നാല്പതാം പിറന്നാളിന് ഭാര്യ നല്കിയത് പ്രകൃതി സൗഹൃദ കാറായ ടെസ് ലയുടെ എസ്‌യുവി

ഭർത്താവിന് പിറന്നാൾ സമ്മാനമായി അരക്കോടിയുടെ കാർ സമ്മാനിച്ച് ജനീലിയ; റിതേഷ് ദേശ്മുഖിന് നാല്പതാം പിറന്നാളിന് ഭാര്യ നല്കിയത് പ്രകൃതി സൗഹൃദ കാറായ ടെസ് ലയുടെ എസ്‌യുവി

ബോളിവുഡിലെ മാതൃകാ ദമ്പതിമാരായ ജനീലിയ ഡിസൂസ റിതേഷ് ദേശ്മുഖും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. വിവാഹം കഴിഞ്ഞിട്ടും പ്രണയം മനസിൽ സൂക്ഷിക്കുന്ന ഇവർ ഇപ്പോഴും സർപ്രൈസ് സമ്മാനങ്ങളിലൂടെ പരസ്പരം ഞെട്ടിക്കാറുണ്ട്‌. അത്തരമൊരു സർപ്രൈസ് സമ്മാനം റിതേഷിന് ജനീലിയ നൽകിയതാണ് ഇപ്പോൾ  ഏവരേയും അമ്പരപ്പിച്ചിരിക്കുന്നത്.മനോഹരമായൊരു കാറാണ് ജനീലിയ പ്രിയപ്പെട്ട ഭർത്താവിന് സമ്മാനിച്ചത്. പ്രകൃതി സൗഹൃദ ഇലക്ട്രിക് കാറായ ടെസ്‌ലയുടെ മോഡൽ എക്‌സ് എസ്.യു.വി കാറാണ് ജനീലിയ സമ്മാനിച്ചത്. 80,000 ഡോളർ മുതലാണ് കാറിന്റെ വില ആരംഭിക്കുന്നത്. ഭർത്താവിന് ജെനീലിയ ട്വിറ്ററിൽ ജന്മദിനാശംസയും നേർന്നിട്ടുണ്ട്.

ഒരു 40കാരനെ 20കാരനായി തോന്നിപ്പിക്കുന്ന തരത്തിലാണ് ജനീലിയയുടെ സമ്മാനം എന്നാണ് റിതേഷ് കുറിച്ചിരിക്കുന്നത്. കാറിനൊപ്പവും ഭാര്യയ്ക്ക് ഒപ്പവുമുള്ള ചിത്രം താരം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിയും മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിന്റെ മകനും അഭിനേതാവുമാണ് റിതേഷ് ദേശ്മുഖ്. മോഡലിങ് രംഗത്തുനിന്ന് സിനിമയിലെത്തിയ ജെനീലിയ ജാനേ തു യാ ജാനേ നാ, തേരേ നാൾ ലൗഹോ ഗയ എന്നീ ചിത്രങ്ങളിലൂടെയാണ് ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടത്. ഷങ്കറിന്റെ ബോയ്‌സിലൂടെയാണ് തെന്നിന്ത്യയിൽ അരങ്ങേറിയത്.

ലോകത്തിലെ ഏറ്റവും വേഗം കൂടിയ എസ്യുവികളിലൊന്നാണ് ടെസ്ല മോഡൽ എക്സ്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഏകദേശം 475 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന മോഡൽ എക്സിന് നാല്, അഞ്ച്, ഏഴ് സീറ്റ് വകഭേദങ്ങളിൽ ലഭ്യമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ ഏകദേശം 2.9 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP