Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യയിൽ റോമ എത്തുന്നത് നർത്തകിയായി; ഇടവേളയ്ക്ക് ശേഷം ജയറാമിന്റെ നായികയായി മലയാളത്തിലേക്ക് മടങ്ങിയെത്താൻ നടി

സത്യയിൽ റോമ എത്തുന്നത് നർത്തകിയായി; ഇടവേളയ്ക്ക് ശേഷം ജയറാമിന്റെ നായികയായി മലയാളത്തിലേക്ക് മടങ്ങിയെത്താൻ നടി

രിടവേളയ്ക്ക് ശേഷം ജയറാമിന്റെ നായികയായി റോമ മലയാളത്തിലെത്തുകയാണ്. ദീപൻ സംവിധാനം ചെയ്യുന്ന സത്യ എന്ന സിനിയമിലൂടെയാണ് റോമയുടെ മടങ്ങിവരവ്. ചിത്രത്തിൽ റോസി എന്ന നർത്തകിയുടെ വേഷമാണ് റോമയ്ക്ക്. ചിത്രത്തിൽ ആദ്യം റായ് ല്ക്ഷമി നായികയാവുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് റോമയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

പോണ്ടിച്ചേരിയിൽ പല പണികൾ ചെയ്യുന്ന, യാത്രകൾ ഇഷ്ടപ്പെടുന്ന സത്യ എന്ന ചെറുപ്പക്കാര നെയാണ് അവതരിപ്പിക്കുന്നത്. അയാളുടെ ജീവിതത്തിൽ യാദൃച്ഛികമായി സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു യാത്രയ്ക്കിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ് തമാശയും സസ്െപൻസും നിറച്ചുകൊണ്ട് പറയുന്നത്. സത്യ യാത്രയ്ക്കിടയിൽ
പരിചയപ്പെടുന്ന പെൺകുട്ടിയാണ് റോസി (റോമ). ഇവരുടെ കൂടിച്ചേരലാണ് സിനിമയിലെ പ്രധാന മുഹൂർത്തം. ഈ ചിത്രത്തിന്റെ കഥയ്ക്ക് വലിയ പ്രാധാന്യമില്ലെന്നും സിനിമയുടെ മേക്കിംഗിലാണ് പ്രത്യേകതയെന്നും തിരക്കഥാകൃത്ത് എ.കെ.സാജൻ പറഞ്ഞു.

ഷെഹനാസ് മൂവി ക്രിയേഷൻസിന്റെ ബാനറിൽ ഫിറോസ് ഷഹീദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ദീപന്റെ പുതിയ മുഖം എന്ന സിനിമയിലൂടെ പ്രശസ്തനായ ഭരണി കെ. ധരനാണ്. ഗോപിസുന്ദറിന്റേതാണ് സംഗീതം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP