Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യവേഷത്തിൽ അല്ലുഅർജ്ജുനും; അനുഷ്‌ക ഷെട്ടിയുടെ രുദ്രമ്മദേവി ഏപ്രിൽ നാലിന് തീയറ്ററുകളിലേക്ക്

മുഖ്യവേഷത്തിൽ അല്ലുഅർജ്ജുനും; അനുഷ്‌ക ഷെട്ടിയുടെ രുദ്രമ്മദേവി ഏപ്രിൽ നാലിന് തീയറ്ററുകളിലേക്ക്

തിമൂന്നാം നൂറ്റാണ്ടിൽ ഡെക്കാൻ മേഖലയിൽ നാടു വാണിരുന്ന റാണിയായി അനുഷ്‌കയെത്തുന്ന രുദ്രമ്മദേവി ഏപ്രിൽ നാലിന് റീലീസ് ചെയ്യും. അരുദ്ധതിയിൽ വളരെ ശക്തിമത്തായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് തെന്നിന്ത്യയിൽ ആരാധകരെ വിസ്മയിപ്പിച്ച അനുഷ്‌കയുടെ വ്യത്യസ്തമായ ചിത്രമായിരിക്കും ഇത്. 70 കോടിയുടെ മുതൽ മുടക്കിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏപ്രിൽ നാലിന് ചിത്രം തീയറ്ററുകളിലെത്തും.

അരുന്ധതി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അനുഷ്‌കയെ തേടിയെത്തിയ നായികാ പ്രധാന്യം ഉള്ള ചിത്രമാണ് രുദ്രമദേവി. ചിത്രത്തിൽ അല്ലു അർജുനും മറ്റൊരു മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. ചരിത്ര വനിതയുടെ കഥാപത്രത്തെയാണ് അനുഷ്‌ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചോളന്മാരോടും യാദവന്മാരോടും എതിരിട്ടു തന്റെ സാമ്രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിച്ച രുദ്രമ്മ ദേവിയുടെ ചരിത്രത്തിനു ചലച്ചിത്രാവിഷ്‌കാരം നൽകുന്നത് സംവിധായകൻ ഗുണ ശേഖരാണ്.

ചിത്രത്തിലെ ഗാനങ്ങൾ ഇളയരാജയാണ് ചിട്ടപ്പെടുത്തിയത്. ഗുണശേഖർ,ഡോ.മുടിഗോട ശിവപ്രസാദ്, മധു ബാബു എന്നിവരുടേതാണ് കഥ. റാണാ ദഗ്ഗുബട്ടി, അല്ലു അർജുൻ, പ്രകാശ് രാജ്, സുമൻ, നിത്യാമേനോൻ, കാതറിൻ തെരേസ എന്നി പ്രമുഖ താരങ്ങളുടെ നീണ്ട നിര ചിത്രത്തിലുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സിനിമയിലെ പാട്ടുകൾ ഇതിനൊടകം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.ഗുണ ടീം വർക്ക് പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP