Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഗ് ബി ട്വീറ്റ് ചെയ്ത തന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തു; സാത് ഹിന്ദുസ്ഥാനിയിൽ മലയാളത്തിന്റെ സ്വന്തം പരീക്കുട്ടിയും

ബിഗ് ബി ട്വീറ്റ് ചെയ്ത തന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തു; സാത് ഹിന്ദുസ്ഥാനിയിൽ മലയാളത്തിന്റെ സ്വന്തം പരീക്കുട്ടിയും

തകാല സ്മരണകളുടെ ഓർമ്മപ്പെടുത്തലായി ബോളിവുഡ് താരം ബിഗ് ബി പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അമിതാബ് ബച്ചന്റെ ആദ്യ സിനിമയായ സാത് ഹിന്ദുസ്ഥാനിയുടെ പോസ്റ്റാണ് നടൻ ട്വീറ്റ് ചെയ്തതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

1969ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിലുള്ളവരെ പുതുതലമുറയ്ക്ക് അമിതാഭ് ബച്ചൻ പരിചയപ്പെടുത്തുന്നുമുണ്ട്. അൻവർ അലി, മധുകർ, ഉത്പൽ ദത്ത്, എബി(അമിതാഭ് ബച്ചനെ അദ്ദേഹം എബി എന്നാണ് പറഞ്ഞിരിക്കുന്നത്), ജലാൽ അഘ, മധു എന്നിവരാണ് ചിത്രത്തിൽ. മധു നമ്മുടെ മധു തന്നെ. മലയാളത്തിലെ ഈ പഴയ നായകന്റെ കൂടെയാണ് ബിഗ് ബി ആദ്യമായി അഭിനയിച്ചത് അല്ലെങ്കിൽ മധു അഭിനയിച്ച ആദ്യ ഹിന്ദി സിനിമയിലാണ് ബിഗ് ബി ആദ്യമായി അഭിനയിച്ചത് എന്ന് അറിയുന്നവരും പുതിയ ജനറേഷനിൽ ചുരുക്കമാണ്

മലയാളത്തിന്റെ പെരുമ രാജ്യാന്തര തലത്തിലെത്തിച്ച ചെമ്മീനിലൂടെ താരപ്രഭയിൽ നിൽക്കുമ്പോഴായിരുന്നു മധു ബോളിവുഡിന്റെ സ്‌ക്രീനിലും മുഖം കാട്ടിയത്. ഇന്ത്യയിലെ ഏഴ് സ്ഥലങ്ങളിൽ നിന്നുള്ള ഏഴ് പട്ടാളക്കാരുടെ കഥയാണ് സാത് ഹിന്ദുസ്ഥാനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP