Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ ആരാധകനായിരുന്ന 'രമേശന്' ഒപ്പമിരുന്ന് 1983 കാണണം; ക്രിക്കറ്റ് അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ സൂപ്പർഹിറ്റ് നായകൻ നിവിൻപോളിക്കൊപ്പം കാണണമെന്ന് ആഗ്രഹം തുറന്നുപറഞ്ഞ് സാക്ഷാൽ സച്ചിൻ

തന്റെ ആരാധകനായിരുന്ന 'രമേശന്' ഒപ്പമിരുന്ന് 1983 കാണണം; ക്രിക്കറ്റ് അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ സൂപ്പർഹിറ്റ് നായകൻ നിവിൻപോളിക്കൊപ്പം കാണണമെന്ന് ആഗ്രഹം തുറന്നുപറഞ്ഞ് സാക്ഷാൽ സച്ചിൻ

കൊച്ചി: ക്രിക്കറ്റിനെ ആധാരമാക്കി ഒരുക്കിയ നിവിൻപോളി ചിത്രം നായകനൊപ്പമിരുന്ന് കാണണമെന്ന ആഗ്രഹവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ.

ഏറെ ജനപ്രീതി നേടിയ ചിത്രമാണ് എബ്രിഡ് ഷൈൻ ഒരുക്കിയ 1983. രമേശൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നിവിൻ പോളിക്കൊപ്പമിരുന്ന് കാണണമെന്നാണ് സച്ചിൻ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ സച്ചിൻ ഒരു റേഡിയോ അഭിമുഖത്തിലാണ് നിവിൻ പോളിക്കൊപ്പമിരുന്ന് സിനിമ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

സച്ചിൻ ടെണ്ടുൽക്കറുടെ ആരാധകനായാണ് നിവിൻ രമേശൻ എന്ന നായക കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. നിവിൻ പോളിയോട് താൻ 1983നെക്കുറിച്ച് സംസാരിച്ചിരുന്നതായും അദ്ദേഹം തന്നോട് സിനിമയെക്കുറിച്ച് പറഞ്ഞിരുന്നതായും സച്ചിൻ പറഞ്ഞു.

നിവിനോടൊപ്പം ഇരുന്ന് സബ്‌ടൈറ്റിൽസോടെ സിനിമ കാണണമെന്ന ആഗ്രഹമാണ് സച്ചിൻ പ്രകടിപ്പിച്ചത്. നിവിൻ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണക്കുന്നുണ്ടെന്നും നിവിനോട് നന്ദിയുണ്ടെന്നും മാസ്റ്റർ ബ്ലാസ്റ്റർ കൂട്ടിച്ചേർത്തു.

സച്ചിന്റെ ആഗ്രഹം അറിഞ്ഞതോടെ നിവിൻ പോളിയും അതീവ സന്തോഷത്തിലാണ്. സിനിമ ചെയ്യുമ്പോൾ തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സച്ചിനെ സിനിമ കാണിപ്പിക്കുക എന്നുള്ളതായിരുന്നെന്ന് നിവിൻ പ്രതികരിച്ചു. നിരവധി തവണ സച്ചിനെ സമീപിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിരുന്നില്ലെന്ന് സച്ചിനോട് താൻ പിന്നീട് പറഞ്ഞിരുന്നതായും നിവിൻ പറഞ്ഞു.

പിന്നീട് മാസങ്ങൾക്കുശേഷം ഡിവിഡി തന്നോട് സച്ചിൻ ആവശ്യപ്പെട്ടു. മാനേജരെ ഏൽപിക്കാമെന്നു പറഞ്ഞ തന്നോട് നേരിട്ട് ഏൽപിക്കാനാണ് സച്ചിൻ പറഞ്ഞതെന്നും നിവിൻ പറഞ്ഞു. സമയം കിട്ടുമ്പോൾ സിനിമ കാണാൻ ശ്രമിക്കുമെന്നും സച്ചിൻ പറഞ്ഞതായി നിവിൻ ഓർമ്മിച്ചു. സബ്‌ടൈറ്റിലോടെ സച്ചിന് 1983ന്റെ ഡിവിഡി ഏൽപിക്കുമെന്നും നിവിൻ വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ്  ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയപ്പോൾ സച്ചിനും നിവിനും കാണുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP