Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സായ്കുമാറിന് വിവാഹ മോചനമില്ല; നടൻ നൽകിയ വിവാഹമോചന ഹർജി കൊല്ലം കുടുംബ കോടതി തള്ളി

സായ്കുമാറിന് വിവാഹ മോചനമില്ല; നടൻ നൽകിയ വിവാഹമോചന ഹർജി കൊല്ലം കുടുംബ കോടതി തള്ളി

കൊല്ലം: ഭാര്യയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് നടൻ സായികുമാർ നൽകിയ വിവാഹമോചന ഹർജി കോടതി തള്ളി. കൊല്ലം കുടുംബ കോടതി ജഡ്ജി അജിത കെ. ഹസനാണ് നടന്റെ വിവാഹമോചന ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. 1986 ലാണ് നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായികുമാർ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ പ്രായപൂർത്തിയായ മകളുണ്ട്. കുറേക്കാലമായി സായികുമാർ ഇവരുമായി വേർപെട്ടു താമസിക്കുകയാണ്.

തനിക്കും മകൾക്കും ചെലവിനു കിട്ടണമെന്നാവശ്യപ്പെട്ട് പ്രസന്നകുമാരി നൽകിയ കേസിൽ 43,000 രൂപ പ്രതിമാസ ജീവനാംശം നൽകാൻ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സായികുമാർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ തീർപ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നൽകാനായിരുന്നു കോടതി നിർദ്ദേശം. ഈ തുക സായികുമാർ കോടതിയിൽ കെട്ടിവച്ചുവരികയാണ്. ഇതിനിടെയാണ് കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയത്.

കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാത്തതിന്റെ പേരിലാണ് ഹർജി തള്ളിയത്. നേരത്തെ തന്റെ പേരിലുള്ള സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കി എന്നും മാറ്റും ആരോപിച്ചാണ് പ്രസന്നകുമാരിയിൽ നിന്നും സായ്കുമാർ വിവാഹ മോചന ഹർജി നൽകിയത്. പ്രസന്നകുമാരിക്കു വേണ്ടി വെളിയം കെ.എസ് രാജീവ്, എസ്.വി സജിന എന്നിവർ കോടതിയിൽ ഹാജരായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP