Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടൻ നഗരത്തിലെ ആൾക്കൂട്ടതിനിടയിലൂടെ നടന്ന് ഷോപ്പിങ് നടത്തി താര ദമ്പതികൾ; ഐ്സ്ക്രീം നുകർന്നും പുസ്തകം വായിച്ചും താരങ്ങൾ ഒരുമാസമായി അവധിയാഘോഷത്തിൽ; സെയ്ഫ്-കരീന ദമ്പതികളുടെ വൈറലാകുന്ന ചിത്രങ്ങൾ കാണാം

ലണ്ടൻ നഗരത്തിലെ ആൾക്കൂട്ടതിനിടയിലൂടെ നടന്ന് ഷോപ്പിങ് നടത്തി താര ദമ്പതികൾ; ഐ്സ്ക്രീം നുകർന്നും പുസ്തകം വായിച്ചും താരങ്ങൾ ഒരുമാസമായി അവധിയാഘോഷത്തിൽ; സെയ്ഫ്-കരീന ദമ്പതികളുടെ  വൈറലാകുന്ന  ചിത്രങ്ങൾ  കാണാം

ബോളിവുഡ് താരം കരീനയെയും ഭർത്താവ് സെയ്ഫ് അലി ഖാനെയും ഒന്നിച്ച് കാണുന്നില്ലെന്ന് പരാതിയായിരുന്ന പാപ്പരസികൾക്ക് അടുത്ത സമയം വരെ. കുറച്ച് നാൾ മുമ്പ് ബാങ്കോക്കിൽ അവധി ആഘോഷിക്കാൻ പോയി എയർപോർട്ടിൽ തിരിച്ചെത്തിയത് കരീന തനിച്ചാണെന്നും അതുക്കൊണ്ട് ് ഇരുവരും പിണക്കത്തിലാണെന്ന് വരെ പാപ്പരാസികൾ തട്ടിവിട്ടിരുന്നു. ഇപ്പോളാതാ അവരുടെയൊക്കെ വായടപ്പിച്ച് താരദമ്പതികൾ കഴിഞ്ഞ ഒരു മാസമായി അവധിയാഘോഷത്തിലാണ്.

ചരിത്രവും സൗന്ദര്യവും സമം ചേരുന്ന ലണ്ടൻ നഗരത്തിലാണ് സെയ്ഫ്- കരീന ദമ്പതികൾ ജീവിതം ആഘോഷിക്കുന്നത്. സിനിമാതിരക്കുകളൊക്കെ മാറ്റിവച്ച് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടനിൽ അടിച്ചുപൊളിക്കുകയാണ് കഴിഞ്ഞ ഒരു മാസമായി ഇവർ. ലണ്ടനിലെ രാജകീയ തെരുവുവീഥികളിലൂടെ കൈപിടിച്ച് നടന്നും പരമാവധി
ഷോപ്പിങ് ചെയ്തും ആസ്വദിക്കുകയാണ് ഈ നവാബി ദമ്പതികളെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഒട്ടും ആഡംബരമില്ലാതെ ആൾക്കൂട്ടത്തിനിടയിലൊരാളായാണ് ഇവർ ലണ്ടൻ ജീവിതം ആഘോഷിക്കുന്നത്. ഈ സ്വാതന്ത്ര്യം പരമാവധി ആസ്വദിക്കുന്ന താരദമ്പതികളെ ആരോ ക്യാമറയിൽ പകർത്തിയതാണ്. കരീനയെ ഷോപ്പിംഗിന് വിട്ട് ഐസ്‌ക്രീം ആസ്വദിച്ച് കഴിക്കുന്ന സെയ്ഫിനെ ചിത്രത്തിൽ കാണാം.മറ്റു ചിത്രങ്ങളിൽ കൂടുതൽ സുന്ദരിയായ കരീന പുസ്തകം വായിക്കുന്നതും കാണാം. പുസ്തകങ്ങളോടൊപ്പമുള്ള ചിത്രങ്ങളിൽ സെയ്ഫ് കരീനയ്‌ക്കൊപ്പമില്ല.

ഒരു മാസത്തിലേറെയായി ഇവർ ലണ്ടനിലെത്തിയിട്ട്. എല്ലാ തിരക്കുകളും വിട്ട് ജീവിതം ആഘോഷിക്കുന്ന താര ദമ്പതിമാരെ കണ്ട് ബോളിവുഡും ആശ്ചര്യപ്പെട്ടിരിക്കുകയാണ്. അവധിക്കാല ആഘോഷം കഴിഞ്ഞ് ദമ്പതികൾ എന്ന് നാട്ടിലെത്തുമെന്നും ഉറപ്പില്ല. പാക്കിസ്ഥാൻ ഫാഷൻ ഡിസൈനർ ഹസ്സൻ ഷെഹ്‌രെയാർ യാസീനുമായി ചിത്രമെടുക്കുന്ന ദമ്പതികളെയും തിരക്കിനും ആഘോഷങ്ങൾക്കിടയിലും തന്നെ തിരിച്ചറിഞ്ഞ ആരാധികയ്ക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കരീനയെയും ചിത്രങ്ങളിൽ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP