Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സലിംകുമാറിന്റെ വിവാദ ചിത്രം കമ്പാർട്ട്‌മെന്റ് ഓൺലൈൻ റിലീസിന്; ഭിന്നശേഷിക്കാരുടെ കഥ പറയുന്ന സിനിമയിൽ അഭിനേതാക്കളും ഭിന്നശേഷിക്കാർ

സലിംകുമാറിന്റെ വിവാദ ചിത്രം കമ്പാർട്ട്‌മെന്റ് ഓൺലൈൻ റിലീസിന്; ഭിന്നശേഷിക്കാരുടെ കഥ പറയുന്ന സിനിമയിൽ അഭിനേതാക്കളും ഭിന്നശേഷിക്കാർ

ടൻ സലിംകുമാർ സംവിധാനം ചെയ്ത വിവാദ സിനിമയായ കമ്പാർട്ടുമെന്റ് ഓൺലൈനിലൂടെ റിലീസ് ചെയ്യുന്നു. നേരത്തെ സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്‌തെങ്കിലും വലിയ സിനിമകൾക്കിടിയിൽ ഒതുക്കുകയാണെന്ന് ആരോപിച്ച് സലിംകുമാർ സിനിമ പിൻവലിക്കുകയായിരുന്നു. ഭിന്നശേഷിയുള്ളവരുടെ കഥപറയുന്ന സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികൾ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത സിനിമയ്ക്കുണ്ട്. കലാഭവൻ മണി, സുരേഷ് ഗോപി, കെ.പി.എസ്.സി ലളിത എന്നീ പ്രമുഖരും സിനിമയുടെ ഭാഗകുന്നുണ്ട്. ചിത്രം ഓൺലൈനിൽ ശ്രദ്ധിക്കപ്പെടുമെന്നാണ് സലിംകുമാറിന്റെ പ്രതീക്ഷ.

www.reelmonk.com എന്ന വെബ്‌സൈറ്റിലൂടെയാകും റിലീസ് എന്ന് സലിംകുമാർ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. 720 മെഗാപിക്‌സലിൽ ചിത്രം ഡൗൺലോഡ് ചെയ്യാൻ 180 രൂപയും 1050 പിക്‌സൽ എച്ച്.ഡി പതിപ്പിന് 300 രൂപയുമാണ് ഓൺലൈൻ വഴി ഈടാക്കുക. സിനിമയുടെ ഡിവിഡി പുറത്തിറക്കിയിട്ടില്ല. സാറ്റലൈറ്റ് പകർപ്പവകാശവും നൽകിയിട്ടില്ലെന്ന് സലിംകുമാർ പറഞ്ഞു. നേരത്തെ സിനിമയുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എൽദോയെ സലിംകുമാർ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് സംവിധായകൻ രാജീവ് രംഗൻ ആരോപിച്ചിരുന്നു. തന്റെ സിനിമയ്‌ക്കൊയി ഒരുക്കിയ എൽദോയെ ഒരു ദിവസം സലിംകുമാർ അടിച്ചുമാറ്റിയെന്നായിരുന്നു രാജീവിന്റെ ആരോപണം. എന്നാൽ ആരോപണം സലിംകുമാർ നിഷേധിച്ചിരുന്നു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP