Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്ത് ഏറ്റവും അധികം പണം സമ്പാദിക്കുന്നവരുടെ പട്ടികയിൽ ഇടംപിടിച്ച് സൽമാനും അക്ഷയും; ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ലിസ്റ്റിൽ ഇല്ല; ഫോബ്‌സ് പുറത്ത് വിട്ട പുതിയ പട്ടിക ഇങ്ങനെ

ലോകത്ത് ഏറ്റവും അധികം പണം സമ്പാദിക്കുന്നവരുടെ പട്ടികയിൽ ഇടംപിടിച്ച് സൽമാനും അക്ഷയും; ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ലിസ്റ്റിൽ ഇല്ല; ഫോബ്‌സ് പുറത്ത് വിട്ട പുതിയ പട്ടിക ഇങ്ങനെ

ലോകത്ത് ഏറ്റവും അധികം പണം സമ്പാദിക്കുന്ന താരങ്ങളുടെ ഫോബ്‌സ ലിസ്റ്റിൽ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സൽമാൻ ഖാനും ഇടം നേടി. എന്നാൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന താരമായ ഷാരൂഖ് ഖാൻ പുറത്തായി.

സിനിമകളിൽ നിന്ന് നേടിയ പ്രതിഫലത്തോടൊപ്പം മറ്റ് പരസ്യങ്ങളടക്കം നേടുന്ന വരുമാനവും കണക്കിലെടുത്താണ് ലിസ്റ്റ് പ്രഖ്യാപിക്കുക. 37.7 മില്ല്യൺ ഡോളറുമായി അൻപത്തി രണ്ടാം സ്ഥാനത്താണ് സല്ലു. 40.5 മില്ല്യൺ ഡോളറിന്റെ വരുമാന നേട്ടം അക്ഷയെ എഴുപത്തിയാറാം സ്ഥാനത്തെത്തിച്ചു.സിനിമകളിൽ നിന്ന് നേടിയ പ്രതിഫലത്തോടൊപ്പം 20ൽപരം ബ്രാൻഡുകളിൽ നിന്ന് നേടിയ സമ്പാദ്യവും അക്ഷയുടെ പ്രതിഫലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ടൈഗർ സിന്ദാഹേ പോലെയുള്ള ബിഗ്ബജറ്റ് ചിത്രങ്ങളും സുസുക്കി, ക്ലോർമിന്റ് പോലുള്ള ബ്രാൻഡുകളിൽ നിന്നുള്ള വരുമാനവുമാണ് പട്ടികയിലിടം നേടാൻ സൽമാനെ സഹായിച്ചത്. എന്നാൽ പട്ടികയിൽ സ്ഥിരമായി ഇടം നേടാറുള്ള കിങ് ഖാന് പക്ഷേ ഇത്തവണ ആ നേട്ടം ആവർത്തിക്കാനായില്ല. 380 ലക്ഷം ഡോളർ പ്രതിഫല തുകയുമായി 2017ൽ അറുപത്തിയഞ്ചാം സ്ഥാനത്തായിരുന്നു താരം

അമേരിക്കൻ ബോക്‌സിങ് ഇതിഹാസം ഫ്‌ളോയ്ഡ് മെയ്‌വതറാണ് ഫോർബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 285 മില്ല്യൺ ഡോളറാണ് 41കാരനായ ഫ്‌ളോയ്ഡിന്റെ വരുമാനം.പട്ടികയിൽ 10-ാം സ്ഥാനത്ത് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ട്.ലിസ്റ്റിൽ ഇവരെ കൂടാതെ റോജർ ഫെഡറർ, ജെ.കെ.റോളിങ്, കാറ്റി ഫെറി, ടൈഗർ വുഡ്സ് എന്നിവരുമുണ്ട്. ആദ്യ പത്തുപേരിലാണ് ഇവരുടെ സ്ഥാനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP