Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരനാണെങ്കിൽ ഇങ്ങനെ വേണം; വിവാഹസമ്മാനമായി സൽമാൻ ഖാൻ സഹോദരിക്ക് നൽകിയത് റോൾസ് റോയ്‌സ് ഫാന്റം

സഹോദരനാണെങ്കിൽ ഇങ്ങനെ വേണം; വിവാഹസമ്മാനമായി സൽമാൻ ഖാൻ സഹോദരിക്ക് നൽകിയത് റോൾസ് റോയ്‌സ് ഫാന്റം

ഇങ്ങനെയൊരു സഹോദരനെ കിട്ടിയാൽ കൊള്ളാമെന്ന് ഏതു പെൺകുട്ടിയും ആഗ്രഹിച്ചുപോകും. പ്രിയപ്പെട്ട സഹോദരിക്കു സൽമാൻ ഖാനെന്ന ബോളിവുഡ് സൂപ്പർ താരം നൽകിയ സമ്മാനം അത്രയ്ക്കു വിലപിടിച്ചതാണ്.

കഴിഞ്ഞ ദിവസം വിവാഹിതയായ സഹോദരി അർപ്പിതയ്ക്ക് സൽമാൻ ഖാൻ സമ്മാനിച്ചത് റോൾസ് റോയ്‌സിന്റെ നാലുകോടി രൂപയോളം വിലവരുന്ന ഫാന്റം കാറാണ്. കാർട്ടർ റോഡിൽ 16 കോടി രൂപ വിലവരുന്ന ഫ്‌ളാറ്റ് സമ്മാനിച്ചതിനു പിന്നാലെയാണ് ഇളയസഹോദരി അർപ്പിതയ്ക്കും വരൻ ആയുഷിനും സൽമാൻ ഫാന്റം കാർ നൽകിയത്.

വെള്ളനിറത്തിലുള്ള കാറിന്റെ താക്കോൽ നവദമ്പതികൾക്കു കൈമാറുമ്പോൾ സൽമാന്റെ കണ്ണുകൾ വികാരവിക്ഷോഭത്താൽ നിറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സഹോദരിയെയും ഭർത്താവിനെയും ആശീർവദിക്കുമ്പോൾ കരച്ചിലടക്കാൻ സൽമാൻ പാടുപെടുകയായിരുന്നുവെന്ന് മുംബൈ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

എന്തായാലും സൽമാൻ സഹോദരിക്കു നൽകിയ വിവാഹസമ്മാനം ഇതിനോടകം ചൂടൻ ചർച്ചയായിക്കഴിഞ്ഞു. ഇനിയെന്തു സമ്മാനമാണ് മുംബൈയിൽ സഹോദരിക്കു കരുതിവച്ചിരിക്കുന്നതെന്ന ചോദ്യമാണ് ബോളിവുഡ് ഉയർത്തുന്നത്.

ചൊവ്വാഴ്ച ഹൈദരാബാദിലെ താജ് ഫലക്‌നുമ പാലസിലാണ് അർപ്പിതയുടെയും ആയുഷിന്റെയും വിവാഹം നടന്നത്. ബോളിവുഡ് ഇക്കൊല്ലം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിവാഹവും ഇവരുടേതാണ്. വിവാഹത്തിനുമുന്നോടിയായി മുംബൈയിൽ നടന്ന ചടങ്ങിൽ ഷാരൂഖ് ഖാൻ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. പിണങ്ങി നിന്നിരുന്ന ഷാരൂഖും സൽമാനും അർപ്പിതയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം മാദ്ധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുംബൈയിൽ വെള്ളിയാഴ്ച വിവാഹസൽക്കാരവും ഒരുക്കുന്നുണ്ട്. ഈ ചടങ്ങിലേക്ക് ബോളിവുഡ് താരങ്ങൾ ഒന്നൊഴിയാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP