Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമ ചിത്രീകരണത്തിനിടെ നൽകിയ വാഗ്ദാനം ചിത്രം സൂപ്പർ ഹിറ്റായിട്ടും സൽമാൻ പാലിച്ചില്ല; വീടും ജോലിയും കാത്തിരുന്ന കശ്മീരി കുടുംബം പരാതിയുമായി രംഗത്ത്

സിനിമ ചിത്രീകരണത്തിനിടെ നൽകിയ വാഗ്ദാനം ചിത്രം സൂപ്പർ ഹിറ്റായിട്ടും സൽമാൻ പാലിച്ചില്ല; വീടും ജോലിയും കാത്തിരുന്ന കശ്മീരി കുടുംബം പരാതിയുമായി രംഗത്ത്

ശ്രീനഗർ: സിനിമയുടെ ചിത്രീകരണവേളയിൽ നൽകിയ വാഗ്ദാനം ചിത്രം സൂപ്പർ ഹിറ്റായിട്ടും പാലിക്കാൻ ബോളിവുഡ് താരം സൽമാൻ ഖാൻ തയ്യാറായില്ലെന്നു പരാതി. കശ്മീരിലെ ഒരു കുടുംബമാണ് സൽമാനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ബജ്‌റംഗി ഭായിജാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കശ്മീരിലെ പാവപ്പെട്ട കുടുംബത്തിന് വീടും, വീട്ടിലെ ഏക ആൺകുട്ടിക്ക് ജോലിയും നൽകാമെന്ന് സൽമാൻ ഖാൻ വാഗ്ദാനം നൽകിയത്. എന്നാൽ ചിത്രം സൂപ്പർ ഹിറ്റായിട്ടും ഇക്കാര്യം ഓർക്കാൻ പോലും സൽമാൻ തയ്യാറാകുന്നില്ലെന്നാണു കശ്മീരി കുടുംബം പരാതിപ്പെട്ടത്.

സൽമാനുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ തങ്ങളെ ഒഴിവാക്കുക ആണെന്നും കാശ്മീരി കുടുംബം പരാതിപ്പെട്ടു. വാഗ്ദാനം നൽകിയതിനു ശേഷം അദ്ദേഹം ഞങ്ങളെ പറ്റിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ബോഡി ഗാർഡായ ഷേരയെ നിരവധി തവണ വിളിച്ചു. എന്നാൽ ഇതുവരെ മറുപടി തന്നിട്ടില്ല. അദ്ദേഹത്തിന്റെ ഫോൺ എപ്പോഴും പരിധിക്ക് പുറത്താണെന്നും ഈ കുടുംബം ആരോപിക്കുന്നു.

ബജ്‌റംഗി ഭായിജാന്റെ റിലീസിനു മുന്നോടിയായി അദ്ദേഹം പലപ്പോഴും തങ്ങളെ വിളിച്ചിട്ടുണ്ടെന്നും എന്നാൽ അതിനുശേഷം ഒരനക്കവുമില്ലെന്നും ഇവർക്കു പരാതിയുണ്ട്. കുടുംബത്തെ സഹായിക്കുവാനായി പഠിത്തം പോലും ഉപേക്ഷിച്ച് ജോലിക്കു പോകുകയാണ് വീട്ടിലെ പതിനെട്ടുകാരനായ ഗൗഹാർ അഹമ്മദ് ഭട്ട്. സൂപ്പർ താരം ഇനിയും വാക്കു പാലിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നാണ് ഭട്ട് പറയുന്നത്.

75 വയസു കഴിഞ്ഞ സൈന ബീഗം എന്ന വിധവയായ സ്ത്രീയും 40 വയസായ മകളും നാലു പേരക്കുട്ടികളും അടങ്ങുന്ന കുടുംബം സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് സൽമാൻ നേരത്തെ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ സൽമാൻ ഖാനോട് അടുത്ത വൃത്തങ്ങൾ ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ് ഉണ്ടായത്. കാശ്മീരിൽ ബജ്‌രംഗി ഭായിജാന്റെ ഷൂട്ടിങ് സമയത്ത് ഇവരുടെ ദുരിതങ്ങളറിഞ്ഞ് സിനിമയുടെ ആർട്ട് വർക്കിൽ ഇവരുടെ കൊച്ചുമകനെ മറ്റുപലർക്കുമെന്ന പോലെ കൂടെ കൂട്ടുക മാത്രമാണ് ഉണ്ടായതെന്നാണ് സൽമാനുമായി ബന്ധപ്പെട്ടവർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP